ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തെ സഹായിക്കാൻ വിദേശ രാജ്യങ്ങൾ പോലും മുന്നോട്ട് വന്നെന്നും എന്നാൽ ആ സഹായങ്ങളും കേന്ദ്രം വേണ്ടെന്ന് പറഞ്ഞു തട്ടിക്കളഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് കേരള കോൺഗ്രസ് (ബി) തെക്കൻ മേഖലാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടുള്ള കേന്ദ്രത്തിന്‍റെ പ്രത്യേക മനോഭാവത്തിൽ ആർ ബാലകൃഷ്ണപിള്ളയെ പോലെ ഒരാൾ ജീവിച്ചിരുന്നെങ്കിൽ നന്നായി പ്രതികരിച്ചേനെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആർ ബാലകൃഷ്ണപിള്ള ജീവിച്ചിരുന്ന കാലമത്രേയും സാധാരണകാർക്ക് വേണ്ടി ജീവിച്ചു. ഭരണഘടാ മൂല്യങ്ങളും ഉയർത്തിപിടിച്ചു. സംസ്ഥാനത്തിന്റെ താൽപര്യവും മതനിരപേക്ഷത ഉയർത്തിപിടിക്കുന്നതിൽ ഏതറ്റംവരെയും പോയിരുന്നു അദ്ദേഹം. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരുന്നപ്പോഴും ആർ ബാലകൃഷ്ണപിള്ള കേരളത്തിന്റെ താൽപര്യം സംരക്ഷിച്ചു. സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുക എന്ന സന്ദേശമാണ് ബാലകൃഷ്ണപിള്ളയുടെ ജീവിതം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ; കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും താഴെ വീണ് ഉമാ തോമസ് എംഎൽഎക്ക് ഗുരുതര പരിക്ക്
റെയിൽവേ സോൺ ഉൾപ്പടെയുള്ള കാര്യങളിൽ കേന്ദ്രം കണ്ണടയ്ക്കുകയാണ്. തദ്ദേശ സ്ഥാപനങൾക്കുള്ള കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും കേരളത്തിന് അവഗണന തന്നെ. രാജ്യം കണ്ട വലിയ ദുരന്തമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായത്. എല്ലാവരും കേരളത്തോട് സഹതപിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി കാര്യങ്ങൾ മനസിലാക്കി. എന്നാൽ ഒരു ചില്ലി കാശിന്‍റെ സഹായം ഉണ്ടായില്ല. സഹായിക്കാൻ മറ്റ് പല രാജ്യങ്ങൾ മുന്നോട്ട് വന്നതും കേന്ദ്രം തടഞ്ഞു.
വിശദമായ മെമ്മോറാണ്ടം കൊടുത്തു. ഡൽഹിയിൽ പോയി നേരിട്ട് കണ്ട് പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും സഹായം മാത്രം കിട്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് ദുരന്തം നടന്ന പല സംസ്ഥാനങൾക്കും സഹായം ലഭിച്ചു. അവർക്കെല്ലാം കേന്ദ്രത്തിന്റെ സഹായം ലഭിച്ചു; കേരളത്തിന് കിട്ടിയില്ല. ഇത്തവണ പാർലമെൻറിൽ കേരളത്തിൽ നിന്നുള്ള എംപിമാർ എല്ലാവരും ഒന്നിച്ച് കേന്ദ്ര ആദ്യന്തരമന്ത്രിയെ കണ്ട് നിവേദനം കൊടുത്തു. അതും വിചിത്രമായ പ്രസ്താവനകൾ ഉന്നയിച്ചു കൊണ്ട് തള്ളി കേരളത്തെ പാടെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here