നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കി ജാതി മത ചിന്തകളെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി

നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കി ജാതി മത ചിന്തകളെ വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Also Read : സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; എം വി ഗോവിന്ദൻ മാസ്റ്റർ

പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും ഈ ജനവിഭാഗം ദുരിതം അനുഭവിക്കുമ്പോള്‍ കേരളം അവരെ ചേര്‍ത്തു പിടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമ ബിരുദധാരികളായ പട്ടികവിഭാഗക്കാരെ എ. ജി ഓഫീസിലും ഗവ. പ്ലീഡര്‍മാരുടെ ഓഫീസുകളിലും ഓണറേറിയത്തോടുകൂടി പരിശീലനം നല്‍കുന്ന ജ്വാല പദ്ധതി നിയമ വ്യവസായ വകുപ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് , മേയര്‍ എം അനില്‍കുമാര്‍ , എം എല്‍ എ മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Also Read : പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു : മുഖ്യമന്ത്രി

ഹോം ഇ സര്‍വേ, പിന്നാക്കവിഭാഗ വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനു പകരമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ എന്നീ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News