ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
വ്യവസായ വകുപ്പിന് കീഴിലുള്ള കെൽട്രോൺ കോംപണന്റ് കോംപ്ലക്സിലാണ് പുതിയ സൂപ്പർ കപ്പാസിറ്റർ പ്ലാൻറ് ആരംഭിച്ചത്.
ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ നിർമിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാൻ്റാണ് കണ്ണൂർ കെൽട്രോണിൽ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യമെന്ന് പിണറായി വിജയൻ പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി.
Also read:ബംഗാളില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം; ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
സംസ്ഥാന സർക്കാർ 42 കോടി മുതൽ മുടക്കി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഐ എസ് ആർ യുടെസാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി. ദിവസം 2000 സൂപ്പർ കപ്പാസിറ്ററുകൾ വരെ നിർമ്മിക്കാൻ പുതിയ പ്ലാന്റിലൂടെ സാധിക്കും. കെൽട്രോൺ കോംപണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ നടന്ന ചടങ്ങിൽ എം വിജിൻ എം.എൽ.എ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here