കേരളം ഇന്ന് ചിന്തിച്ചത്, രാജ്യം നാളെ ചിന്തിക്കും എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോ: മുഖ്യമന്ത്രി

കേരളം ഇന്ന് ചിന്തിച്ചത് രാജ്യം നാളെ ചിന്തിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടർ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വാട്ടർ മെട്രോയിലെ നാല് ടെർമിനലുകളുടെ ഉദ്‌ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി വാട്ടർ മൊട്രോ ലോക ശ്രദ്ധയിലേക്ക് ഉയർന്നു. കൂടുതൽ ആളുകളിലേക്ക് സേവനം എത്താനാണ് പുതിയ ടെർമിനുകൾ നിർമ്മിച്ചത്. ഒരു ലക്ഷം ആളുകൾക്ക് ഇത് അധികമായി പ്രയോജനപ്പെടും.

Also Read: ‘ഉരുകി ഉരുകിപ്പോകാതിരിക്കാൻ..’; ജാഗ്രത നിർദേശങ്ങളുമായി കേരള പൊലീസ്

കൊച്ചിയിലെ ഗതാഗത സൗകര്യം വർദ്ധിക്കും. കെ റെയിൽ നാം മുന്നോട്ട് വച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. കൊച്ചിയിലേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും ഇത് വളരെയധികം പ്രയോജനപ്പെടും. നഗരത്തിലെ ജീവിത നിലവാരം വർദ്ധിക്കും. പടം വച്ച് ആളാവാൻ ഞങ്ങൾ ശ്രമിക്കാറില്ല. കാരണം എല്ലാം പദ്ധതികളും നടപ്പാക്കുന്നത് ജനങ്ങളുടെ നികുതി കൊണ്ടാണ്. സംസ്ഥാന സർക്കാറിൻ്റെ പല പദ്ധതികളുടെയും ക്രെഡിറ്റ് അടിച്ചു മാറ്റാൻ ചിലർ സെറാമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: കലോത്സവ വിധികർത്താവ് ഷാജിയുടെ മരണം; കെ സുധാകരൻ അനാവശ്യമായി രാഷ്ട്രീയം കലർത്തുന്നു: പി കെ ശ്രീമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News