വർണ്ണാഭമായ ചടങ്ങുകളോടെയാണ് സ്കൂൾ പ്രവേശനോത്സവ പരിപാടികൾ നടന്നത്. മധുരം നൽകിയും, തൊപ്പികൾ അണിയിച്ചും വിദ്യാർത്ഥികളെ അധ്യാപകർ സ്കൂളികളിലേക്ക് സ്വീകരിച്ചു. മികവിൻ്റെ കേന്ദ്രമായ സർക്കാർ വിദ്യാലയങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് ഇത്തവണ പ്രവേശനം നേടിയത്. രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ മാത്രം പ്രവേശനം നേടിയത്.
ജില്ലാതല പ്രവേശനോത്സവങ്ങൾ വിവിധ മന്ത്രിമാർ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആദ്യമായി പാഠ്യവിഷയമാക്കുന്നത് കേരളമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. പ്രവേശനോത്സവങ്ങൾ മലയാളികളുടെ ഉത്സവമായി മാറിയെന്ന് മന്ത്രി എം ബി രാജേഷ് പാലക്കാട് പറഞ്ഞു. തിരുവനന്തപുരം ജില്ലാതല പ്രവേശനോത്സവം മീനാങ്കൽ ഗവൺമെൻ്റ് ട്രൈബൽ ഹൈസ്കൂളിൽ മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. മികവിന്റെ കേന്ദ്രമായി മാറിയ പൊതുവിദ്യാലയങ്ങളിൽ ഇത്തവണ വലിയ മാറ്റമാണ് ഉണ്ടായത്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും, പാഠപുസ്തകത്തിന്റെ വിതരണവുമെല്ലാം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഇതിനൊപ്പം, എ ഐ അടക്കമുള്ള സാങ്കേതികവിദ്യകളും, ലിംഗസമത്വം, സാമൂഹ്യ സുരക്ഷ, ചരിത്രം, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ ഇത്തവണത്തെ അധ്യാന വർഷത്തിൽ വിദ്യാർത്ഥികൾക്ക് പുതിയ പാഠങ്ങൾ നൽകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here