മുഖ്യമന്ത്രി ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8:30-നായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെയും നമ്മുടെ രാജ്യത്തിന്റെയും ക്ഷേമവും വികസനവും സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഉപരാഷ്ട്രപതിക്ക് നന്ദിയെന്നും അദ്ദേഹം കുറിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തതിന് ശേഷം കേരള മുഖ്യമന്ത്രിയുമായി നടത്തിയ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.

വൈകിട്ട് കേരള ഹൗസിൽ കേന്ദ്ര സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി വിരുന്നൊരുക്കും. നീതി ആയോഗ് വൈസ് ചെയർമാൻ ഉൾപ്പെടെ 49 കേന്ദ്ര സെക്രട്ടറിമാർക്കാണ് ക്ഷണം. വിരുന്നിൽ ചീഫ് സെക്രട്ടറിയും പങ്കെടുക്കും. നാളെയും മറ്റന്നാളും ചേരുന്ന പി ബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News