ഇടുക്കി ജില്ലയിൽ തുടരുന്ന ഭൂപ്രശ്നം സർക്കാർ പരിഹരിക്കുന്നു: മുഖ്യമന്ത്രി

ഇടുക്കി ജില്ലയിൽ പതിറ്റാണ്ടുകളായി തുടരുന്ന ഭൂപ്രശ്നം സർക്കാർ ശാശ്വതമായി പരിഹരിച്ചു വരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മലയോര ജനതയ്ക്ക് നൽകിയ ഉറപ്പ് പാലിച്ച് 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നവകേരള സദസ്സിനോട് അനുബന്ധിച്ച് ഇടുക്കി ചെറുതോണിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

Also read:ഡിസംബർ 19ന്‌ ‘ഇന്ത്യ’ കൂട്ടായ്‌മ 
യോഗം ദില്ലിയിൽ

മലയോര ജനതയ്ക്ക് ഇടതു മുന്നണി നൽകിയ ഉറപ്പ് പാലിച്ചാണ് 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത്. എന്നാൽ ആ ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ ഇതുവരെ തയ്യാറായിട്ടില്ല.

മൂന്നാർ ഹിൽ ഏരിയാ അതോറിറ്റി രൂപീകരിച്ചത് സർക്കാരിൻ്റെ ദീർഘവീക്ഷണമുള്ള കാഴ്ചപ്പാടാണ്. മൂന്നാറിൻ്റെ പരിസ്ഥിതി സന്തുലിതമായ വികസനമാണ് ലക്ഷ്യം. വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചു ചാട്ടമാണ് ജില്ലയിൽ സമീപകാലത്തുണ്ടായത്. നവകേരള സദസ്സിന് ഇടുക്കി ജില്ലയിൽ വൻ വരവേൽപാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:ഏഴ് വർഷം കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽ നടന്നത് 33,000ത്തില്പരം നിയമനങ്ങൾ: വി ശിവൻകുട്ടി

9439 നിവേദനങ്ങളാണ് ജില്ലയിലെ ആദ്യ കേന്ദ്രമായ തൊടുപുഴയിൽ മാത്രം ലഭിച്ചത്. ജനങ്ങളുടെ ഈ വിശ്വാസം തന്നെയാണ് സർക്കാരിൻ്റെ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News