കുവൈറ്റ് തീപിടിത്തം; പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി. വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവർ മൃതദേഹം ഏറ്റുവാങ്ങി. കുവൈറ്റിലുണ്ടായ അപകടത്തിൽ 23 മലയാളികളാണ് മരിച്ചത്.

ALSO READ: പുരാതനമെങ്കിൽ തെളിവ് എവിടെ? ശിവന് ആരുടേയും സംരക്ഷണം വേണ്ട, യമുന ഒഴുന്നതാണ് അദ്ദേഹത്തിനിഷ്ടം; അനധികൃത ക്ഷേത്രം പൊളിക്കാനുള്ള ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

അന്തിമോപചാരം അർപ്പിക്കാൻ ഒരുക്കിയ കൊച്ചി വിമാനത്താവളത്തിലെ പ്രത്യേക സ്ഥലത്ത് മൃതദേഹം എത്തിക്കുകയും മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. കേരള സർക്കാരിന്റെ ആദരമായി കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസുകളിൽ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മരിച്ച ഏഴ് തമിഴ്നാട് സ്വദേശികളുടെ മൃതദേഹങ്ങൾ തമിഴ്നാട് മന്ത്രി കെ എസ് മസ്താൻ ഏറ്റുവാങ്ങി.

തീപിടിത്തത്തിൽ ഭൂരിഭാഗം ആളുകളും മരിച്ചത് പുക ശ്വസിച്ചെന്നാണ് റിപ്പോർട്ട്. 31 പേരാണ് പുക ശ്വസിച്ച് മരിച്ചത്. 14 പേർ പൊള്ളേലേറ്റാണ് മരിച്ചത്. 45 മൃതദേഹവുമായാണ് വിമാനം കൊച്ചിയിലെത്തിയത്.കുവൈറ്റ് മം​ഗഫിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയാണ് അ​ഗ്നിബാധയുണ്ടായത്.

ALSO READ: ‘ബാത്റൂമിൽ കിടന്നുറങ്ങുന്ന യാത്രക്കാർ, വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന വാഷ് ബേസിൻ’, ദുരിതം പിടിച്ച ട്രെയിൻ യാത്ര; ഇതാണോ ഇന്ത്യൻ റെയിൽവേ?: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News