ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

നാടിന്റെ ആരോഗ്യം ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകരെ അപായപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്.

ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം. ഈ ക്ലിനിക്കുകള്‍ വഴി സാധാരണ ജനങ്ങളുടെ അരികിലേക്ക് പ്രാഥമികാരോഗ്യ സേവനങ്ങള്‍ എത്തും. തിരുവനന്തപുരം പിരപ്പന്‍കോട് ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം, കര്‍മ്മനിരതയായ ഒരു ആരോഗ്യപ്രവര്‍ത്തകക്ക് ഉണ്ടായ ജീവഹാനിയാണ്. ഇത്തരം സംഭവങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ ഇ സഞ്ജീവനി സംവിധാനം വഴി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി രോഗികള്‍ക്ക് കാണാം. ആഴ്ചയില്‍ ആറ് ദിവസവും ഇവിടെ ചികിത്സ ലഭിക്കും. 9 ലാബ് ടെസ്റ്റ്, 36 ഇനം മരുന്നുകള്‍ എന്നിവ ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി താഴെത്തട്ടില്‍ എത്തിക്കുക എന്നതു കൂടിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News