ബിജെപിയുടെ ജനദ്രോഹങ്ങൾ എണ്ണിപ്പറഞ്ഞ് മാവേലിക്കര മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങൾ

മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അരുൺകുമാറിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തത്. ബിജെപിയുടെ ജനദ്രോഹനയങ്ങളും അതിനോടൊപ്പം നിൽക്കുന്ന കോൺഗ്രസിന്റെ സമീപനങ്ങളും തുറന്നു കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങൾ.

Also Read: ആശ്വാസം ചെറുതല്ല; മുൻ വർഷത്തേക്കാൾ റോഡപകടങ്ങൾ കുറവ്; കാരണങ്ങൾ എന്തെന്ന് വ്യക്തമാക്കി എംവിഡി

മുഖ്യമന്ത്രിയുടെ മാവേലിക്കര മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് യോഗം നടന്നത് കൊല്ലം ജില്ലയിലെ കുന്നത്തൂർ ഭരണിക്കാവിൽ ആയിരുന്നു. പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് മുഖ്യമന്ത്രി മാവേലിക്കര മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സംസാരിച്ചത്. പ്രധാനമായും കോൺഗ്രസ് ജനങ്ങളോട് കാണിക്കുന്ന കള്ളത്തരങ്ങൾ തുറന്നുകാട്ടുക എന്നുള്ളതായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ കേൾക്കാൻ കഴിഞ്ഞത്.

Also Read: ‘ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും കാണുമായിരുന്നു, ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു’; രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ

കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ, ഇന്ന് അവർക്ക് തെറ്റുപറ്റിയെന്ന് പറയാൻ കോൺഗ്രസ് തയാറല്ല. കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പം അവർക്കെതിരെ വരുമ്പോൾ മാത്രം തിരിയും. കുന്നത്തൂർ, ചെന്നിത്തല, പത്തനാപുരം ഈ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങൾ നടന്നത് മന്ത്രിമാരും എംഎൽഎമാരും അടക്കം വലിയ ജനപ്രതിനിധികളും നാട്ടുകാരും പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News