അസ്വസ്ഥതയല്ല, വാത്സല്യം; കണ്ണിൽ കൈതട്ടിയതിൽ ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മഞ്ചേരിയിലെ നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ നിയുക്തനായ എൻസിസി കേഡറ്റ് ജിന്റോയുടെ കൈ വീശുന്നതിനിടെ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിൽ ഇടിച്ചിരുന്നു. കണ്ണടച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ അപ്പോൾത്തന്നെ പരിചരിക്കാൻ ജിന്റോ തയ്യാറായി. എന്നാൽ എൻസിസി കേഡറ്റിന്റെ കൈതട്ടി മുഖ്യമന്ത്രി അസ്വസ്ഥനായി എന്നാണ് ചിലർ വാർത്ത നൽകിയത്. ആ വാർത്ത കണ്ട് വിഷമിച്ച വിദ്യാർത്ഥി മുഖ്യമന്ത്രിയെ കാണണമെന്ന് താല്പര്യപ്പെടുകയായിരുന്നു.

ALSO READ: പൊതുസ്ഥലങ്ങളിലെ ഹോട്ട്സ്പോട്ട് ഉപയോഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? മുന്നറിയിപ്പുമായി കേരളാ പൊലീസ്

പി വി അൻവർ എംഎൽഎയുടെ വസതിയിൽ അതിനുള്ള അവസരം ലഭിച്ചു. മുഖ്യമന്ത്രി ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ചു. “അബദ്ധത്തിൽ പറ്റിയതാണെന്ന് എനിക്കറിയാം. വിഷമിക്കേണ്ട. നന്നായി പഠിക്കണം” എന്ന് പറഞ്ഞ് പേന സമ്മാനമായി നൽകിയാണ് മുഖ്യമന്ത്രി ജിന്റോയെ യാത്രയച്ചത്. ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു.

ALSO READ: ഗവർണർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം; ഇ പി ജയരാജൻ

മഞ്ചേരി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ജിന്റോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News