ദേശീയ പാതാ വികസനം: മുഖ്യമന്ത്രി ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ദില്ലിയിലെ നിതിൻ ഗഡ്ഗരിയുടെ സ്വവസതിയിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാ‍ഴ്ചയില്‍ പങ്കെടുത്തു.

ദേശീയപാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിൽ കേരളത്തിൻറെ വിഹിതമായ 25% ഒഴിവാക്കി നൽകണമെന്ന് മുഖ്യമന്ത്രി നേരത്തേ അഭ്യർത്ഥിച്ചിരുന്നു. വൻ സാമ്പത്തിക ബാധ്യതയാണ് ഇത് മൂലം സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കണമെന്നും കേരളം ആവശ്യപെട്ടിരുന്നു.

ALSO READ: ബിജെപി വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പ്രചരിപ്പിക്കുന്നു, വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായങ്ങള്‍: എം വി ഗോവിന്ദന്‍

അരമണിക്കൂറിൽ അധികമായി നടന്ന കൂടിക്കാഴ്ചയിൽ അനുകൂലമായ തീരുമാനം കേന്ദ്രമന്ത്രിയിൽ നിന്നും ലഭിച്ചതായാണ് സൂചന.

ALSO READ: വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ലന്ന് പരാതി, ബൊട്ടീക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News