പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഞ്ജാന സമൂഹത്തിലേയ്ക്കുള്ള ലോകമെമ്പാടുമുള്ള മലയാളികള്‍ മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024 നെ ശ്രദ്ധിക്കുന്നു. കേരളം ലോകത്താകെ വ്യാപിച്ച് കിടക്കുന്നു എന്നതാണ് ഈ നാടിന്റെ പ്രത്യേകത.

മലയാളിയുടെ പ്രവാസി ജീവിതം നൂറ്റാണ്ടിന് മുന്‍പ് ആരംഭിച്ചതാണ്. മലയാളികള്‍ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ഇതാണ് മലയാളിയുടെ ഇന്നത്തെ ഗ്ലോബല്‍ ഫൂട് പ്രിന്റ്. ഇതിനെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നാണ് സര്‍ക്കാര്‍ ഉറ്റുനോക്കുന്നത്.

ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉള്‍പ്പെടെ അരക്കോടിയിലധികം മലയാളികള്‍ കേരളത്തിന് പുറത്തുണ്ട്. നാടിന്റെ വികസനത്തിനായി വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരാണിവര്‍. വിശ്വകേരള കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ കരുതല്‍ പലപ്പോഴായി നാം നേരിട്ട് അറിഞ്ഞതാണ്.

Also Read : രാമക്ഷേത്ര പ്രതിഷ്ഠാദിനം; കോടതികള്‍ക്കും അവധി നല്‍കണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ; എതിര്‍ത്ത് ആള്‍ ഇന്ത്യ ലോയെര്‍സ് യൂണിയന്‍

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ പൊതുവായ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിന് ഈ കോണ്‍ക്ലേവ് സഹായകമാകും. പ്രത്യേക സ്‌കില്‍ പരിശീലനത്തില്‍ ഇടപെട്ട് വലിയ സഹായങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടത്തുന്നു എന്ന് നാടിനാകെ ബോധ്യപ്പെട്ടു.

ഏത് വെല്ലുവിളിയേയും നേരിടും എന്ന നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. അതിന് സഹായകരമാകുന്ന ആശയങ്ങള്‍ ഇത്തരം കോണ്‍ക്ലേവില്‍ ഉയര്‍ന്ന് വരണം. കക്ഷി രാഷ്ട്രീയത്തിന് അധീതമായ പങ്കാളിത്തമാണ് ലോക കേരള സഭയിലും കേരളീയത്തിലും ഉണ്ടായത്. ഇവിടെയും ഈ സമീപനം തുടരും. കാലഘട്ടത്തിന് ആവശ്യമായ നടപടിയാണ് എ കെ ജി പഠന ഗവേഷണ കേന്ദ്രവും വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രവും കോണ്‍ക്ലേവിലൂടെ ഏറ്റെടുത്തതെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News