നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണും; പരിഹസിച്ച് മുഖ്യമന്ത്രി

എറണാകുളം ജില്ലയിലെ പറവൂര്‍ നഗരസഭ നവകേരള സദസിന് തുക അനുവദിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുള്ള നഗരസഭയാണതെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് അവിടെ ഭരണത്തിലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിന് പറവൂര്‍ നഗരസഭ പണം അനുവദിച്ചിതില്‍ പ്രതിപക്ഷ നേതാവിന് വിഷമം കാണുമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Also Read : വികസനം നടപ്പിലാക്കുമ്പോള്‍ എംഎല്‍എമാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്ന് നോക്കാറില്ല : മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരസ്യമായി പറഞ്ഞത്, യു ഡി എഫ് തീരുമാനം ലംഘിക്കുന്നവര്‍ ആ സ്ഥാനത്തുണ്ടാകില്ല എന്നാണ്. അതായത്, ജന പ്രതിനിധികള്‍ക്ക് ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപൂര്‍വകമായ തീരുമാനങ്ങളെടുക്കാന്‍ സ്വാതന്ത്ര്യമില്ല എന്ന്. ഈ ഭീഷണിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് ആ നഗരസഭയെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : “കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനോവിഭ്രാന്തി”; നവകേരള സദസ് ഏറ്റവും വലിയ ബഹുജന സമ്പര്‍ക്ക പരിപാടിയായി മാറും: മുഖ്യമന്ത്രി

ജനാധിപത്യത്തിന്റെ ഏതളവുകോല്‍ വെച്ചാണ് ഇതിനെ അളക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകളില്ലാതെ നാടിനു വേണ്ടി ഒന്നിച്ച് നില്‍ക്കുമ്പോള്‍, നാടൊന്നായി ഒരേ വികാരം പങ്കിടുമ്പോള്‍ യുഡിഎഫിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി അകറ്റി നിര്‍ത്തുകയാണ്. എന്നിട്ടും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കൗതുകമുള്ള കാര്യം. നേരത്തെ സൂചിപ്പിച്ച അസഹിഷ്ണുതയും അസ്വസ്ഥതയും അദ്ദേഹത്തെ എത്രമാത്രം ബാധിച്ചു എന്നുകൂടി തെളിയിക്കുന്ന അനുഭവമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News