യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. തിരുവനന്തപുരം കവടിയാര്‍ ഉദയ് പാലസില്‍ നടക്കുന്ന പരിപാടി ഇന്ന് രാവിലെ 9.30ന് ആരംഭിക്കും. നവകേരള സദസിന്റെ തുടര്‍ച്ചയായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്തെ സെക്ഷനാണ് ഇന്ന് നടക്കുക.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി യുവജനങ്ങളുമായാണ് സംവദിക്കുക. കവടിയാര്‍ ഉദയ് പാലസില്‍ നടക്കുന്ന പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഉച്ചക്ക് ഒരു മണിവരെയാണ് സംവാദ പരിപാടി നടക്കുക. അക്കാദമിക്ക് പ്രെഫഷണലുകള്‍, കല, കായിക, സാംസ്‌കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍നിന്നുള്ളവര്‍ അടക്കമാണ് മുഖാമുഖത്തില്‍ പങ്കെടുക്കുക.

Also Read : തളരാതെ മുന്നോട്ട്… കേന്ദ്രത്തിന്റെ കാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരായ സമരം തുടരുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍

രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍നിന്നുള്ള വിദഗ്ദ്ധര്‍ തുടങ്ങിയവരും പങ്കാളികളാകും. നവകേരള സദസിന്റെ തുടര്‍ച്ചയായി  ആരംഭിച്ച പരിപാടി വിവിധ ജില്ലകളിലായി മാര്‍ച്ച് 3 വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News