നവകേരള സദസിനെ ചുരുക്കി കാണിക്കാന്‍ ചിലര്‍ തരംതാണ വിദ്യകള്‍ പ്രയോഗിക്കുന്നു: മുഖ്യമന്ത്രി

നവകേരള സദസിനെ ചുരുക്കി കാണിക്കാന്‍ ചിലര്‍ തരംതാണ വിദ്യകള്‍ പ്രയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാണിച്ച് പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരും പ്രകോപനത്തില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തില്‍ നവകേരള സദസിന് പ്രൗഢോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

Also Read : ‘സർക്കാർ നേതൃത്വം നൽകുന്ന, തികച്ചും ഔദ്യോഗികമായ പരിപാടിയാണ് നവകേരള സദസ്സ്’: മുഖ്യമന്ത്രി

നവകേരള സദസ് സമാനതകളില്ലാത്ത ജന മുന്നേറ്റമായി മാറുകയാണ്. തളിപ്പറമ്പിലെ ഏറ്റവും വലിയ മൈതാനമായ ഉണ്ടപ്പറമ്പ് നിറഞ്ഞ് ജനക്കൂട്ടം റോഡിലേക്കും നീണ്ടു. നവകേരള സദസിന് ലഭിക്കുന്ന പിന്തുണയില്‍ നിരാശ പൂണ്ടവര്‍ പല പദ്ധതികളും ആസൂത്രണം ചെയ്യാന്‍ സാധ്യതയുണ്ട്. പ്രകോപനത്തില്‍ വീഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read : “നിഷേധാത്മകമായ കാര്യങ്ങളോടൊപ്പമല്ല കേരളം എന്നതാണ് നവകേരള സദസ് നൽകുന്ന സന്ദേശം”: മുഖ്യമന്ത്രി പിണറായി വിജയൻ

ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനായി. പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരായതിനാലാണ് നവകേരള സദസിന് ഇത്ര സ്വീകാര്യത ലഭിക്കുന്നതെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മന്ത്രിമാരായ വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, പി പ്രസാദ്, എന്നിവര്‍ സംസാരിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എം പി, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News