നാടിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് കേന്ദ്രത്തിന്റെ സമീപനം എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു: മുഖ്യമന്ത്രി

ചടയമംഗലത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ച് പതിനായിരങ്ങൾ. നാടിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് കേന്ദ്രത്തിന്റെ സമീപനം എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓയൂരിലെ ആറു വയസ്സുകാരി അഭിഗേൽ സാറയും കുടുംബവും സദസിന്റെ ഭാഗമായി.

Also read:അക്രമ സമരത്തിലും വിഭാഗീയത, പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കഴിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസിൽ ബാക്കിയായത് എ ഗ്രൂപ്പ് പ്രവർത്തകർ മാത്രം

ഓരോ ദിവസം കഴിയുംതോറും നവകേരള സദസ്സിനെ ജനങ്ങൾ കൂടുതൽ നെഞ്ചിലേറ്റുന്നതാണ് കാണാൻ കഴിയുന്നത്. ചടയമംഗലത്ത് പതിനായിരങ്ങളാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാനായി എത്തിയത്. നമ്മുടെ നാടിൻറെ വികസനത്തിനു വേണ്ടിയാണ് യാത്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read:‘നവകേരള സദസ് നടത്തേണ്ടി വന്നത് ഇന്നത്തെ മാധ്യമ നയം കൂടി കണക്കിലെടുത്ത്’; ഡോ. തോമസ് ഐസക് എ‍ഴുതുന്നു

കേന്ദ്രത്തിന്റെ സംസ്ഥാനത്തിനോടുള്ള നടപടികൾ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ് എന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു. പക്ഷേ പ്രതിപക്ഷം അതിന് തയ്യാറല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഓയൂരിലെ ആറു വയസ്സുകാരി അഭിഗേൽ സാറയും കുടുംബവും സദസ്സിന്റെ ഭാഗമായി. മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങുന്നവരെയും ജനങ്ങളുടെ ആവേശം തുടർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News