2016ന് മുന്‍പ് നടക്കില്ലായെന്ന് ജനം വിധിയെഴുതിയ പല പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി: മുഖ്യമന്ത്രി

വലിയ ജനപ്രവാഹമാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വേദിയിലൊതുങ്ങാത്ത അത്രയും ജനങ്ങളാണ് പരിപാടിയിലേക്ക് എത്തുന്നത്. ഓരോ പരിപാടിയിലും പങ്കെടുക്കുമ്പോള്‍ ഒന്നിനൊന്ന് മെച്ചപ്പെട്ട അവസ്ഥയാണ്. ഇത് കേരളത്തെ കുറിച്ചുള്ള ജനങ്ങളുടെ ബോധ്യത്തിന്റെ ഭാഗമാണ്. അവര്‍ കാണുന്നത് കേരളം ഇന്നുള്ളിടത്തുനിന്നും ഇനിയും മുന്നോട്ട് പോകണം എന്നാണ്. ആ മുന്നോട്ട്‌പോക്കിന് തടസങ്ങളുണ്ടാകരുത്. ഇതാണ് ജനത്തിന്റെ പൊതുവായ വികാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read : നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്ലക്കാർഡുകൾ

2016ന് കേരളം രക്ഷപ്പെടില്ല, ഇങ്ങനെ ആയിപ്പോയി, ആര് വിചാരിച്ചാലും കേരളത്തെ മുന്നോട്ട് നീക്കാനാകില്ല എന്ന ചിന്തയിലായിരുന്നു ജനങ്ങളും നാടും. എന്നാല്‍ 2016ല്‍ എല്‍ഡിഎഫ് അന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട് ഒരു പ്രകടനപത്രിക തയ്യാറാക്കി. ഓരോന്നിനുമുള്ള പരിഹാരവും നിര്‍ദേശിച്ചു.

അതില്‍ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍, മുടങ്ങിപ്പോയി ഇനി കേരളത്തില്‍ നടപ്പാവില്ല എന്ന് ജനങ്ങള്‍ ഉറപ്പിച്ച കാര്യങ്ങള്‍, പുതിയ പദ്ധതികള്‍, നമ്മുടെ നാട്ടില്‍ വലിയ വിഷമങ്ങള്‍ അനുഭനവിക്കുന്നവരെ സംരക്ഷിപ്പിക്കാനും സമാധാനിപ്പിക്കാനും പിന്തുണ നല്‍കാനുമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യങ്ങള്‍ ഇന്നിങ്ങനെ എല്ലാകാര്യങ്ങളുമുള്ള ഒരു പ്രകടന പത്രികയാണ് എല്‍ഡിഎഫ് പുറത്തിറക്കിത്.

അന്ന് കടുത്ത നിരാശ അനുഭക്കുന്ന ജനങ്ങള്‍ എല്‍ഡിഎഫില്‍ പ്രതീക്ഷ അര്‍പ്പിച്ചു. അവര്‍ ഭരണഭാരം എല്‍ഡിഎഫിനെ ഏല്‍പ്പിച്ചു. ഭരണമേറ്റെടുത്ത എല്‍ഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പ്രവവര്‍ത്തിച്ചു. അത്തരം കാര്യഘങ്ങള്‍ക്കെല്ലാം നല്ല പിന്തുണ ജദനങ്ങള്‍ നല്‍കി. യഥാര്‍ത്ഥത്തില്‍ ഓരോ കാര്യവും ശരിയായ രീതിയില്‍ നിര്‍വഹിക്കാനായത് ജനങ്ങളും നാടും നല്‍കിയ സഹകരണവും പിന്തുണയും കൊണ്ടാണ്.

Also Read : നവകേരള സദസിനെ ഉള്‍കൊള്ളാവുന്ന ഒരു മൈതാനവും കേരളത്തിലില്ല; ബഹിഷ്‌കരണത്തിലൂടെ പ്രതിപക്ഷം ജനങ്ങളെ തിരസ്‌കരിക്കുന്നു: മന്ത്രി പി രാജീവ്

നടക്കില്ല എന്ന് കരുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമായി. ഈ കാലഘട്ടത്തിലും ഓഖിയും നിപയും പ്രളയവും കൊവിഡും കാലവര്‍ഷക്കെടുതിയും എല്ലാം നമ്മള്‍ നേരിട്ടു. സംസ്ഥാനം തകര്‍ന്നടിഞ്ഞുപോകുന്ന അവസ്ഥയെത്തി. അപ്പോഴും കേരളത്തെ സ്‌നേഹിക്കുന്ന കേരളത്തെ നെഞ്ചിലേറ്റിയ ലോകത്തിന്റെ പലഭാഗത്തുമുള്ള ജനങ്ങളും നാടും നമുടെയൊപ്പം നിന്നു.

അപ്പോഴും സംസ്ഥാനത്തിന് അര്‍ഹമായ ഒരു സഹകരണവും സഹായവും കേന്ദ്രം നമുക്ക് നല്‍കിയില്ല. ഒരു ഘട്ടത്തിലും കേരളത്തിന് ആവശ്യത്തിനനുസരിച്ചുള്ള, നമുക്ക് അര്‍ഹമായ പിന്തുണ കേന്ദ്രത്തില്‍നിന്നും ലഭിച്ചില്ല. അത് ജനാധിപത്യ സംവിധാനത്തിനകത്ത് നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. അങ്ങനെ വലിയൊരു ക്രൂരതയ്ക്ക് നാം ഇരയായി. സംസ്ഥാനത്തെ സഹായിക്കാന്‍ പല രാഷ്ട്രങ്ങളും മുന്നോട്ട് വന്നു. പക്ഷേ കേന്ദ്രംഅത് തടഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നില്ല എന്ന് പറഞ്ഞ് കേരളത്തെ സഹായിക്കാന്‍ വന്നവരെപ്പോലും കേന്ദ്രം തിരിച്ചയച്ചത് നാം നേരിട്ട് കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News