നവകേരള സദസ് നാടിനും ജനങ്ങൾക്കുമുള്ളതാണ്; കൃത്യമായ ദിശാബോധമുള്ളവരാണ് മലയാളികൾ: മുഖ്യമന്ത്രി

നവകേരള സദസ് നാടിനും ജനങ്ങൾക്കുമുള്ളതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭേദ ചിന്തകളില്ലാത്ത നാടാണ് കേരളമെന്നും കൃത്യമായ ദിശാബോധമുള്ളവരാണ് മലയാളികൾ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവകേര സദസുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

“ജനങ്ങളുടെ ഒരുമ ചിലർക്ക് ഇഷ്ടമില്ല, അങ്ങനെ ഒരു വിഭാഗം ഇവിടെ വളർന്നു വരുന്നു. യഥാർത്ഥ ചരിത്രം മാറ്റിയെഴുതാൻ ശ്രമം നടത്തുന്നു. മഹാത്മാഗാന്ധി മരിച്ചതെങ്ങനെയെന്ന് പഠിപ്പിക്കുന്നില്ല. കൊന്നതാര് എന്ന് കുട്ടികൾ അറിയാൻ പാടില്ല. സംഘപരിവാറിന്റെ അജണ്ടയ്ക്ക് വഴിപ്പെടാനില്ല എന്ന് തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠഭാഗങ്ങൾ തയ്യാറാക്കി. ഇത് സംഘപരിവാറിന് ഇഷ്ടമാവില്ല. പക്ഷെ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കും” – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News