‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്ത;മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയം’: മുഖ്യമന്ത്രി

വയനാട് വ്യാജവാർത്തയിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയമാണെന്നും പെട്ടെന്ന് കേൾക്കുമ്പോൾ ആരും സംശയിച്ചു പോകുന്ന തരത്തിലാണ് മാധ്യമങ്ങൾ കണക്കുകൾ നൽകിയത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read:ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

‘മുഖ്യധാര പത്രങ്ങളും ഒട്ടും മോശമാക്കിയില്ല. വായനക്കാരിൽ സംശയത്തിന്റെ പുകപടലം നിലനിർത്താനാണ് ശ്രമിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത്തരത്തിലുള്ള വാർത്തകൾ ലോകമാകെ സഞ്ചരിക്കുകയാണ്. വയനാട് ദുരന്തത്തിൽ സർക്കാർ കള്ളക്കണക്ക് നൽകിയെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും ലംഘിച്ച് കുതിച്ചുപാഞ്ഞു.

എന്താണ് യഥാർത്ഥ സംഭവം എന്ന് വിശദീകരിച്ച് സർക്കാർ പത്രക്കുറുപ്പ് ഇറക്കി. ജനങ്ങൾ ആകെയും ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടു. വ്യാജവാർത്തകളുടെ വലിയ പ്രശ്നം നുണകളല്ല. അതിന് പിന്നിലെ അജണ്ടയാണ്. നാടിനും നാട്ടിലെ ജനങ്ങൾക്കും എതിരായുള്ളതാണത്. രാജ്യവും ലോകമാകെയും പ്രകീർത്തിക്കുന്ന തരത്തിലാണ് വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞത്.

വയനാടിന്റെ രക്ഷാപ്രവർത്തനത്തിന് എല്ലായിടത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ആ പിന്തുണ ചില ആസ്വാരസ്യങ്ങൾ ചിലയിടങ്ങളിൽ ഉണ്ടാക്കി. ഈ അജണ്ടയാകാം ഇപ്പോൾ ഉണ്ടായ വ്യാജവാർത്തയ്ക്ക് പിന്നില്ലെന്ന് സംശയിക്കുന്നു. ഇതൊരു സാധാരണ മാധ്യമപ്രവർത്തനമല്ല. നശീകരണ മാധ്യമപ്രവർത്തനം എന്ന് മാത്രമാണ്. ഇത് സമൂഹത്തിനെതിരായ കുറ്റകൃത്യമാണ്.

Also read:ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

എല്ലാ മാധ്യമങ്ങളും ഒരുപോലെ കൂട്ടത്തിലുണ്ട് എന്ന് പറയുന്നില്ല. ചിലർ തിരുത്തിയിട്ടുണ്ട്. മാധ്യമങ്ങൾ വിവാദ നിർമ്മാണശാലകൾ ആയി മാറിയതാണ് കണ്ടത്. മാധ്യമങ്ങളുടെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും പ്രവർത്തിച്ചത്. കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിനായി മാധ്യമങ്ങളുടെ പ്രവർത്തനം അധപതിച്ചു. ഏതു വിധത്തിലും സർക്കാർ വിരുദ്ധ വാർത്ത കൊടുക്കുന്നതിനിടെ ദുരന്തബാധിതരായ ജനങ്ങളെ പോലും മറന്നു.

ആർക്കെതിരെ ആണോ വാർത്ത അതിനുമുൻപ് അവരോട് വിശദീകരണം ചോദിക്കണം എന്നത് അടിസ്ഥാന ധർമ്മമാണ്. അതുപോലും വിസ്മരിച്ചു. ആ സത്യസന്ധത കാണിക്കാൻ തയ്യാറായില്ല എന്നതാണ് ഇവിടെ കാണേണ്ടത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാർത്ത നിർമ്മിച്ചവർ ശ്രമിച്ചത്.

മെമ്മോറാണ്ടം വഴിയെ കേന്ദ്രത്തിനോട് ധനസഹായം ആവശ്യപ്പെടാൻ സാധിക്കു. അത് അറിയാത്തവരെല്ല കേരളത്തിലെ മാധ്യമങ്ങൾ. മലയാളികൾ കൂട്ടായ പ്രവർത്തനം കൊണ്ട് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ അതിനെ തുരങ്കം വയ്ക്കുന്ന പണിയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. അതിൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം ‘- മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News