‘മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസും’: മുഖ്യമന്ത്രി

CM Pinarayi Vijayan

മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 147 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ് പിടി കൂടിയത്, പല ജില്ലക്കാരും ആശ്രയിക്കുന്ന എയർപ്പോർട്ട് ആണ് കരിപ്പൂർ. അത് മലപ്പുറത്താണ് എന്നും ഇതിൻ്റെ പേരിൽ മലപ്പുറം ജില്ലയെ മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘സ്വർണവും ഹവാല പണവും വരുന്നത് തടയുന്നത് സർക്കാർ ചുമതലയാണ്. ഇ എം എസ് സർക്കാരിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. സംഘപരിവാറും കോൺഗ്രസും അതിനെ എതിർത്തു. കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം, സമുദായത്തിന്റെ തലയിലേക്ക് വയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Also read:‘കേരളം നശിക്കട്ടെ എന്നാണ് കേന്ദ്രത്തിൻ്റെ സമീപനം’: മുഖ്യമന്ത്രി

മലപ്പുറം ജില്ല രൂപീകരിച്ചത് ആ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാണ്.ആ തീരുമാനം ശരിയാണെന്ന് കാലം തെളിയിക്കുന്നു. ആരെങ്കിലും എതിർത്തു എന്ന് കരുതി നാടിനു വേണ്ട ഒരു പദ്ധതിയും ഉപേക്ഷിക്കില്ല’- മുഖ്യമന്ത്രി.

News Summary- CM Pinarayi Vijayan said that the Congress and Sangh Parivaar are spreading false propaganda against Malappuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News