‘വിവാദ വ്യവസായമായി മാധ്യമപ്രവര്‍ത്തനം കൂപ്പുകുത്തുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണം’: മുഖ്യമന്ത്രി

വിവാദ വ്യവസായമായി മാധ്യമപ്രവര്‍ത്തനം കൂപ്പുകുത്തുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തങ്ങള്‍ വിമര്‍ശനാതീതരാണ് എന്ന ചിന്ത മാധ്യമ പ്രവര്‍ത്തകരില്‍ വളരരുത്. അഭിപ്രായ സ്വാതന്ത്യത്തിന്‍റെ പേരില്‍ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാതിരിക്കലാണ് ക്രിയാത്മകമായ മാധ്യമപ്രവര്‍ത്തനം എന്ന ചിന്തയാണ് നമ്മെ നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:ചേലക്കര നിയോജക മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ച എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപ്

നാടിനെ മുന്നോട്ട് നയിക്കുന്നതില്‍ ആദ്യകാല മാധ്യമപ്രവര്‍ത്തകര്‍ ത്യാഗോജ്ജ്വല ജീവിതമാണ് നയിച്ചതെന്ന ചരിത്രം ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങള്‍ വിവാദങ്ങളുടെ പിറകെ പോകുമ്പോള്‍ വികസനത്തിന്‍റെ വാര്‍ത്തകള്‍ തമസ്ക്കരിക്കപ്പെടുന്നുവെന്ന ആക്ഷേപം പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം; സായുധ സംഘം ജിരിബാം ജില്ലയിലെ ഗ്രാമം ആക്രമിച്ചു

തങ്ങള്‍ വിമര്‍ശനാതീതരാണ് എന്ന ചിന്ത മാധ്യമപ്രവര്‍ത്തകരില്‍ വളരരുത്. വിമര്‍ശനങ്ങളെ വേട്ടയാടലുകളായി ചിത്രീകരിക്കാന്‍ വ്യഗ്രത കാണിക്കുമ്പോള്‍ യഥാര്‍ഥ വേട്ടയാടലുകള്‍ കാണാതെ മാധ്യമങ്ങള്‍ക്ക് തിമിരം ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് എം വി വനീത അധ്യക്ഷയായിരുന്ന ചടങ്ങങ്ങില്‍ ജനറല്‍ സെക്രട്ടറി കിരണ്‍ബാബു ,ബെന്നി ബെഹനാന്‍ എം പി,ടി ജെ വിനോദ് എം എല്‍ എ തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News