നവംബർ 1 മുതൽ 7 വരെ സർക്കാർ കേരളീയം പരിപാടി സംഘടിപ്പിക്കുന്നത് എല്ലാവരും സഹകരിക്കുമെന്ന് പ്രതീക്ഷിച്ചാണ് എന്നാൽ കോൺഗ്രസ് നേതാക്കൾ ഞങ്ങൾ ഇല്ലെന്ന് പറയുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് പരിപാടിയെ എതിർക്കുന്നുവെന്നും എന്ത് മനോഭാവമാണിത് എന്നും എന്തിനോടാണ് എതിർപ്പെന്നും മുഖ്യമന്ത്രി ചോദിച്ചു. സി പി ഐ എം തൃക്കരിപ്പൂർ ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read:കെ എം ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിന് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് മന്ത്രി വീണാ ജോർജ്
കേരളപിറവിയോട് അനുബന്ധിച്ച് നടത്തുന്ന പരിപാടി ധൂർത്താണെന്നെന്ന് പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ പറയുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വലിയ രീതിയിൽ അവതരിപ്പിക്കുന്ന വേദിയായിരിക്കും അത് എന്നും അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖരടക്കം പരിപാടിയിൽ പങ്കെടുക്കുമെന്നും, കേരളത്തിൽ ഇനിയെന്ത് നടക്കണമെന്നടക്കം ചർച്ചയാവുന്ന പരിപാടിയിൽ എവിടെയാണ് ധൂർത്ത് എന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനമാണെന്നും കേരളത്തിലെ പ്രതിപക്ഷം ഏതെങ്കിലും കാര്യത്തിൽ പോസിറ്റീവായ അല്ലെങ്കിൽ ആരോഗ്യകരമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
എല്ലാത്തിനെയും എതിർക്കുകയാണ്, അത് നാടിന് ഗുണമുള്ള കാര്യമല്ല, ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ എന്ന പ്രതീതിയുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും, കക്ഷിരാഷ്ട്രീയ ഭേദമന്യേ വിവിധ തുറകളിലുള്ളവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here