എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും; അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് തുടര്‍ ഭരണം നല്‍കിയത്: മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ഇടതുമുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ജനങ്ങളാണ് വിലയിരുത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ പാരിപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുള്ളതല്ലെന്നാണ് മറ്റ് ചിലര്‍ കരുതുന്നത്. എന്നാല്‍ എല്‍ഡിഎഫ് പറഞ്ഞ കാര്യം നടപ്പിലാക്കും . ജനങ്ങള്‍ക്ക് മുന്നില്‍ ഭരണത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അത് ഇനിയും തുടരും. അപ്പോള്‍ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് സംസ്ഥാനത്തിന് പുതുമയുള്ള കാര്യമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

900 ത്തോളം വാഗ്ദാനങ്ങളാണ് 2021ല്‍ ഇടതുമുന്നണി നല്‍കി. എല്‍ഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കും എന്ന് ഒരിക്കല്‍ ബോധ്യപ്പെട്ടത് കൊണ്ടാണ് ജനങ്ങള്‍ തുടര്‍ഭരണം നല്‍കിയത്. വികസനവും നാടിന്റെ ക്ഷേമവും ഉറപ്പാക്കാന്‍ കഴിഞ്ഞു.സംസ്ഥാനത്ത് സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് നടപ്പാക്കിയത്. വികസന കാര്യത്തില്‍ നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു.

2016ന് മുമ്പ് ക്ഷേമ പെന്‍ഷന്‍ മുടങ്ങുന്ന അവസ്ഥയിലാണ് സംസ്ഥാനം ഉണ്ടായിരുന്നത്. മാസങ്ങളും വര്‍ഷങ്ങളുമായി മുടക്കിക്കിടന്ന ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 600ല്‍ നിന്ന് 1600 രൂപയാക്കിയ ക്ഷേമ പെന്‍ഷന്‍ ഇന്ന് മുടക്കമില്ലാതെ നല്‍കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ധന മന്ത്രി നിര്‍മ്മല സീതാരാമനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പെന്‍ഷന്‍ നല്‍കുന്നത് ശരിയല്ലെന്ന് വാദിക്കുന്നവരുണ്ട്. അങ്ങനെ വാദിക്കുന്നയാളാണ് കേന്ദ്ര ധനമന്ത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണമേഖലയില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പെന്‍ഷനുള്ള പണം കണ്ടെത്തിയപ്പോള്‍ അത് കേന്ദ്ര ധന വകുപ്പ് കടമായി കണക്ക് കൂട്ടുമെന്നാണ് പറഞ്ഞത്. ക്ഷേമ പെന്‍ഷന്‍ മുടക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.എന്നാല്‍ കേരളത്തില്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്തു. അതിന് കഴിഞ്ഞത് എല്‍ഡിഎഫിന്റെ നിലപാട് കാരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News