‘വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമ; സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് മാതൃക’: മുഖ്യമന്ത്രി

വി വേണു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് അദ്ദേഹം വലിയൊരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ്വം ചീഫ് സെക്രട്ടറിമാർക്ക് മാത്രമേ അത്തരത്തിൽ ആകാൻ കഴിയൂ. കലയോടുള്ള ആഭിമുഖ്യം ഒരു ഘട്ടത്തിലും സർക്കാർ സംവിധാനത്തിൽ ബാധിച്ചില്ല. കലയോടുള്ള ആഭിമുഖ്യം ചില വകുപ്പുകളിൽ ഗുണകരമാവുകയും ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വി വേണുവിന് യാത്രയയപ്പ് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:നാടിനെ നടുക്കിയ മഹാദുരന്തത്തിന് ഇന്ന് ഒരു മാസം; അതിജീവനത്തിനായി കൈകോര്‍ത്ത് വയനാടന്‍ ജനതയും കേരളവും

‘ഡോക്ടർമാർ പണിമുടക്കിയപ്പോൾ ഓ പി വിഭാഗത്തിൽ ഡോക്ടറായി വീണ്ടും ജോലി ചെയ്യാൻ വേണു മടി കാണിച്ചില്ല. എം ബി ബി എസ് കാരിൽ ഐഎഎസ് കാരാകുന്ന രണ്ടാമത്തെ ആളാണ് വേണു. ഭർത്താവും ഭാര്യയും ചീഫ് സെക്രട്ടറി ചുമതല കൈമാറുന്നത് കേരള ചരിത്രത്തിൽ ആദ്യം.വയനാട് ദുരന്തത്തിൽ വേണു നടത്തിയത് മികച്ച ഏകോപനം. സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരുന്നവർക്ക് വേണു ഒരു മാതൃകയാണ്. വിവിധ സംസ്ഥാന വകുപ്പുകളിലും കേന്ദ്ര സർവീസിലും മികച്ച പ്രവർത്തനമാണ് വേണു നടത്തിയത്. 40 ഓളം നാടകങ്ങളിലെ മികച്ച പ്രകടനവും വേണുവിനെ ശ്രദ്ധേയനാക്കി’- മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News