വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി

CM

കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം
മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങൾക്ക് സഹായം നൽകുമ്പോൾ നമുക്ക് ഇത് വരെ കിട്ടിയില്ലല്ലോ എന്ന ആശങ്ക കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ വികാരം കേന്ദ്രത്തെ അറിയിക്കാൻ നിയമസഭ പ്രമേയം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

വയനാട് സഹായത്തിനായി സെക്രട്ടറിയേറ്റ് അസോസിയേഷൻ നടത്തിയ ഇടപെടൽ വലുതാണ്
അത് സംഘടനയുടെ സാമൂഹ്യ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സാലറി ചിലഞ്ചിൽ പണം നൽകാത്ത ചില ജീവനക്കാരുടെ നിലപാടിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചു.
ഇത്തരം നിലപാട് ശരിയായ രീതിയല്ല. കുട്ടികൾ പോലും കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസനിധിയിലേക്ക് പണം നൽകി.ഇതൊരു നാടിന്റെ പൊതുവായ പ്രശ്നമാണ്. നാടിന്റെ പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News