ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അന്തരിച്ച മുതിര്‍ന്ന സി പി ഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എ കെ ജി സെന്ററിൽ എത്തിയാണ് മുഖ്യമന്ത്രി ന് അന്തിമോപചാരം അർപ്പിച്ചത്. മറ്റ് രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധിയാളുകളാണ് അവസാനമായി തങ്ങളുടെ പ്രിയ സഖാവിനെ കാണാൻ എത്തിയത്.

ALSO READ:അമേരിക്കയിൽ കുട്ടികൾ ഉൾപ്പെടെ നാലംഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ് സംശയം

കൈരളി ടിവി എം ഡി ഡോ. ജോൺ ബ്രിട്ടാസ് എംപി ആനത്തലവട്ടം ആനന്ദന് അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിനു ശേഷം ആനത്തലവട്ടം ആനന്ദന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ശാന്തികവാടത്തിൽ നടക്കും.
ALSO READ:മഹാദേവ് ബെറ്റിങ് ആപ്പ്; രൺബീറിനെ കൂടാതെ മറ്റ് താരങ്ങൾക്കും നോട്ടീസ്

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തായിരിന്നു അന്ത്യം. 2009 മുതൽ സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരിക്കെയാണ് വിയോഗം. കേരളത്തിലെ തൊഴിലാളി വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകിയ നേതാവായിരുന്നു ആനത്തലവട്ടം ആനന്ദൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News