ചെന്നൈയിലെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നന്ദംപാക്കം ട്രേഡ് സെന്ററിൽ ആണ് ചടങ്ങുകൾ നടക്കുക. ശതാബ്ദി സ്റ്റാംപ് പിണറായിയും സ്മരണിക എം കെ സ്റ്റാലിനും പ്രകാശനം ചെയ്യും.

ALSO READ: വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ചടങ്ങിൽ മന്ത്രിമാർ, എംപി മാർ എനിയ്‌വരും പങ്കെടുക്കും.ഏപ്രിലിൽ വൈക്കത്ത് നടത്തിയ ശതാബ്ദി ആഘോഷം പിണറായിയും സ്റ്റാലിനും കൂടിയാണ് ഉദ്‌ഘാടനം നടത്തിയത്.തമിഴ് സാഹിത്യകാരൻ പഴ അതിയമാൻ രചിച്ച വൈക്കം സമരത്തിന്റെ മലയാള പരിഭാഷ സ്റ്റാലിൻ പ്രകാശനം ചെയ്തിരുന്നു.
ALSO READ: മുതലമടയില്‍ വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 120 ലിറ്റര്‍ സ്പിരിറ്റ്
പരിഷ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഒരു സംഘടന തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ അധികാരം കൈവരിച്ചതും അതുല്യ ദ്രാവിഡ മാതൃകയിൽ സംസ്ഥാനം ഭരിക്കുന്നതും ദ്രാവിഡ പ്രസ്ഥാനത്തിന് അഭിമാന നിമിഷമാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.സാധാരണക്കാരനായ രാമസാമിയെ പെരിയാറാക്കി മാറ്റിയത് ദ്രാവിഡ പ്രസ്ഥാനമാണെന്നും സ്റ്റാലിൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News