കെ പി യോഹന്നാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ചിന്റെ അധ്യക്ഷന്‍ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച അദ്ദേഹം ലോകമാകെ സുവിശേഷ പ്രചാരണം നടത്തി. റേഡിയോ, ടെലിവിഷന്‍ എന്നീ മാധ്യമങ്ങളെ അതിനായി പ്രയോജനപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് വലിയ പ്രാവീണ്യം ഉണ്ടായിരുന്നു.

Also Read: കൊട്ടാരക്കരയിൽ കൂട്ടുകാരോടൊപ്പം ജലാശയത്തിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് രൂപീകരിക്കുന്നതിലും ആരോഗ്യ, വിദ്യാഭ്യാസ, ആതുരസേവന രംഗങ്ങളില്‍ കേരളത്തിലും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം മികച്ച സംഭാവനകൾ നല്‍കുന്ന നിലയിലേക്ക് സഭയെ വളര്‍ത്തുന്നതിലും നേതൃത്വം നല്‍കി. മെത്രാപ്പൊലീത്തയുടെ വിയോഗം സഭയ്ക്കും സഭൈക്യ പ്രസ്ഥാനങ്ങള്‍ക്കും പൊതുസമൂഹത്തിനാകെയും വലിയ നഷ്ടമാണ്. സന്തപ്ത സഭാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്തെ കനത്ത ചൂടില്‍ വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News