ചലച്ചിത്ര – മാധ്യമ മേഖലകളിലെ അതികായരിൽ ഒരാളായ റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഏറ്റെടുത്ത എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച രാമോജി റാവുവിൻ്റെ ഔത്സുക്യവും ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഏവർക്കും മാതൃകയും പ്രചോദനവും ആണ്. പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ വളർച്ചയിൽ അനുപമമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
Also Read: മണിപ്പൂരില്‍ അക്രമം ശക്തം; ജിരിബാമിലെ 200ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
ചലച്ചിത്ര മേഖലയുടെ വളർച്ചയിൽ നൽകിയ സംഭാവനകളും പ്രധാനപ്പെട്ടതാണ്. കേരളത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം ഒപ്പം നിന്നിരുന്നു. പ്രളയാനന്തരം കേരളത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. രാമോജി റാവുവിൻ്റെ വേർപാട് രാജ്യത്തിൻ്റെയാകെ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here