ലോക എയ്ഡ്സ് ദിനത്തിൽ ഫേസ്ബുക് പോസ്റ്റുമായി മുഖ്യമന്ത്രി. ലോകമെങ്ങുമുള്ള എച്ച്.ഐ.വി അണുബാധിതരുടെ പുനരധിവാസത്തിൽ പങ്കുചേരാനും എച്ച്.ഐ.വി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്നും മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസരിച്ച് 2030 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതെയാകുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും എന്നാൽ കേരളം ഈ ലക്ഷ്യം വളരെ നേരത്തെ തന്നെ കൈവരിക്കാൻ പോവുകയാണ് എന്നും മുഖ്യമന്ത്രി കുറിച്ചു. ഇതിനായി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിനിലൂടെ സമഗ്രമായ ഇടപെടലുകൾ നടത്തി വരികയാണ് എൽഡിഎഫ് സർക്കാർ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
also read: ഇന്ന് ലോക എയ്ഡ്‌സ് ദിനം; കേരളത്തിൽ എച്ച്ഐവി അണുബാധയുടെ സാന്ദ്രത 0.07 മാത്രം
എച്ച്.ഐ.വി ബാധിതരുടെ സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽക്കരണ പദ്ധതികൾക്കും വലിയ പ്രാധാന്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഈ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിവിധ ഇടപെടലുകൾ നടത്തിവരികയാണ് സർക്കാരെന്നും ഒത്തൊരുമിച്ചു കൊണ്ട് നമുക്കീ രോഗത്തെ ചെറുക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here