മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ 24 ന് എത്തും

മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈ മാസം 24 ന് പുതുപ്പള്ളിയിലെത്തും. മന്ത്രിമാരും മറ്റ് നേതാക്കളും പുതുപള്ളിയിൽ പ്രചാരണത്തിന് നേതൃത്വം നൽകും. എൽഡിഎഫ് സർക്കാറിൻ്റെ വികസന നേട്ടങ്ങൾ സജീവ ചർച്ചയാക്കാൻ സി പി ഐ എം സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

എൽഡിഎഫിൻ്റെ താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ഘട്ടങ്ങളിലായാണ് പുതുപ്പളളിയിൽ പ്രചാരണത്തിനെത്തുക. ആഗസ്ത് 24ന് രണ്ട് കേന്ദ്രങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി സംബന്ധിക്കും.അയർക്കുന്നത്തും പുതുപ്പള്ളിയിലുമാണ് മുഖ്യമന്ത്രി എത്തുക. രണ്ടാംഘട്ട പ്രചാരണത്തിനായി ആഗസ്ത് 31ന് ശേഷം എത്തും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ,കേന്ദ്ര സംസ്ഥാന നേതാക്കൾ, മന്ത്രിമാർ എന്നിവരെല്ലാം വിവിധഘട്ടങ്ങളിലായി പ്രചാരണത്തിനെത്തും.

ALSO READ: ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് ബോർഡുകൾ മാറ്റാന്‍ എല്‍ഡിഎഫ് പരാതി നല്‍കിയിട്ടില്ല: മന്ത്രി വി എൻ വാസവൻ

ആഗസ്ത് 16 ന് മണ്ഡലം കൺവെൻഷൻ എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.17 ന് എൽഡി എഫ് സ്ഥാനാർത്ഥി ജയിക്ക് സി തോമസ് പത്രിക നൽകും.  പുതുപ്പള്ളിയിൽ രാഷ്ട്രീയ പ്രചാരണം നടത്താൻ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്‍റെ വികസന നേട്ടങ്ങളായിരിക്കും പ്രധാന പ്രചാരണ ആയുധം. സർക്കാറിൻ്റെ വികസന പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന പ്രതിപക്ഷ നിലപാടും തുറന്ന് കാട്ടും.

ALSO READ: റോഡരികിൽ യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു

കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് കാട്ടുന്ന അവഗണന ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കും.
കേന്ദ്രസർക്കാർ നടത്തുന്ന സാമ്പത്തിക ഉപരോധം പ്രചാരണ വിഷയമാക്കാനും സിപിഐഎം സംസ്ഥാന കമ്മറ്റി തിരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News