ഭരണഘടനയുടെ നിലനില്‍പ്പ് ഭീഷണിയായ കാലത്ത് അംബേദ്കറിന്റെ ഓര്‍മ്മകള്‍ കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അംബേദ്കര്‍ സ്മരണ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അംബേദ്കര്‍ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി അംബേദ്കറിന്റെ വര്‍ത്തമാനകാല പ്രസക്തി അനുസ്മരിച്ചത്. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കറെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വര്‍ഗീയതയുള്‍പ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങള്‍ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികള്‍ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പിണറായി വിജയന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ജാതി വിവേചനത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനും തുടങ്ങി എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ ഒന്നിച്ചു നില്‍ക്കാനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഭരണഘടനാ ശില്പിയായ ഡോ. ഭീംറാവു അംബേദ്കറുടെ ജന്മദിനം. ജനാധിപത്യമൂല്യങ്ങളിലും നീതിയിലും അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിക്കായി അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് അംബേദ്കര്‍. ജാതിവ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ഇന്നും നമുക്ക് പ്രചോദനം പകരുന്നവയാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി.
എന്നാല്‍ വര്‍ഗീയതയുള്‍പ്പെടെയുള്ള പലതരം വിഭാഗീയ ആശയങ്ങള്‍ ഭരണഘടനയുടെ നിലനില്പിനു ഭീഷണിയായി മാറിയിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനെതിരെ ജനാധിപത്യവാദികള്‍ ഒന്നടങ്കം ശക്തമായി മുന്നോട്ടുവരേണ്ട സന്ദര്‍ഭമാണിത്. അംബേദ്കറിന്റെ സ്മരണകള്‍ ആ സമരത്തിനു കരുത്തു പകരും. ജാതി വിവേചനത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനും തുടങ്ങി എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ നമുക്ക് ഒന്നിച്ചു നില്‍ക്കാം. ഏവര്‍ക്കും അംബേദ്കര്‍ ജയന്തി ആശംസകള്‍!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News