എ എ റഹീം എം പി യുടെ ‘ചരിത്രമേ നിനക്കും ഞങ്ങള്‍ക്കുമിടയില്‍’ പുസ്തകം പ്രകാശനം ചെയ്തു

എഎ റഹീം എംപിയുടെ ‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തക പ്രകാശനം നിർവ്വഹിച്ചത്. പുസ്തകം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘വെൽക്കം ബാക്ക്’; കാമുകന് സർപ്രൈസ് ഒരുക്കി യുവതി

സമകാലിക ഇന്ത്യൻ സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഎ റഹീം എംപിയുടെ ‘ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. പി കെ രാജശേഖരന് നൽകി പുസ്തകം പ്രകാശനം ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പരിനീതി ചോപ്ര തന്റെ “പെൺ സംഘവുമായി” മാലിദ്വീപിൽ; ഹണിമൂണിനെ കുറിച്ച് ചോദിച്ച് ആരാധകർ

യുവതലമുറ നേരിടുന്ന സാമ്പത്തിക- സാമൂഹ്യ- രാഷ്ട്രീയ- സാംസ്കാരിക വിഷയങ്ങളും അവയോട് ബന്ധപ്പെട്ട കാര്യങ്ങളും കൃതിയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News