കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പുസ്തക പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശശിതരൂർ എംപിക്ക് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.ആത്മകഥ എന്നതിൽ ഉപരി ഐക്യ കേരളത്തിൻറെയും മലബാറിന്റെയും സാമൂഹിക സാംസ്കാരിക മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ് എന്നും കേരളത്തിലെ മുസ്ലിം വിഭാഗത്തിൻറെ പരിണാമം അടയാളപ്പെടുത്തുന്ന പുസ്തകം എന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രം സംസ്കാരം വിദ്യാഭ്യാസം തുടങ്ങി നിരവധി മേഖലകളെ കുറിച്ച് 24 അധ്യായങ്ങളായാണ് ഈ പുസ്തകങ്ങളിൽ കാര്യങ്ങൾ പ്രതിപാദിച്ചിട്ടുള്ളത്. അധ്യാപകൻ ആത്മീയപണ്ഡിതൻ തുടങ്ങി നിരവധി മേഖലകളിൽ ഉത്തരവാദിപ്പിച്ച വ്യക്തിയാണ് കാന്തപുരം എ പി അബൂബക്കർ. ഉസ്താദ് എന്താണ് എല്ലാവരും വിശേഷിപ്പിക്കുന്നത് .ഏത് വിധത്തിലാണ് ഗുരു എന്ന വിശേഷണം നൽകുന്നത് എന്നതിന് നിരവധി ഉത്തരങ്ങൾ നൽകേണ്ടിവരും.വിശ്വാസം സമൂഹത്തിന്റെയും ഉത്കർഷത്തിനും സമൂഹത്തിൻറെ സംസ്കാരത്തിനായും ഉപയോഗിക്കാം. കാന്തപുരം എപി അബൂബക്കർ സ്വീകരിച്ചത് ,ഇതിൽ ആദ്യത്തേതാണ്.
ALSO READ: കെവിന്‍ ജൊനാസിന് സ്‌കിന്‍ കാന്‍സര്‍; ഇനി കുറച്ച് വിശ്രമം
മതത്തിൻറെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത് എങ്ങനെയെന്ന് സ്വജീവിതത്തിലൂടെ പഠിപ്പിച്ച ഗുരുവെന്ന നിലയിലാകും കാലം വിലയിരുത്തുക എന്നും മുഖ്യമന്ത്രി പറഞ്ഞു. മർക്കസിന്റെ പ്രവർത്തനങ്ങൾ ഏതെങ്കിലും ഒന്നിൽ ഒതുങ്ങിനിൽക്കുന്നതല്ല എന്നും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മർക്കസിന് കീഴിലുണ്ട്. ഭൂപരിഷ്കരണ നിയമത്തിൽ കാന്തപുരം എ പി അബൂബക്കർ സ്വീകരിച്ച നിലപാട് വ്യത്യസ്തമായിരുന്നു .പാവപ്പെട്ടവർക്ക് ഭൂമി കിട്ടുമല്ലോ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.സ്ഥാപിത താല്പര്യങ്ങൾ ഉള്ളവർ വായിക്കേണ്ട ഭാഗമാണിത്. എന്തായിരുന്നു എന്നതിനെ വ്യക്തമായ ചിത്രം ഇതിലൂടെ വ്യക്തമാകും.കോഴിക്കോട് നഗരത്തിന്റെ വളർച്ചയ്ക്കൊപ്പം വളർന്ന ചരിത്രമാണ് തന്റേതെന്നും പുസ്തകത്തിൽ അദ്ദേഹം പറയുന്നു.ആദ്യകാലത്ത് രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യ കാണിച്ച കാന്തപുരം പിന്നീട് ആത്മീയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതാണ് പുസ്തകത്തിൽ കാണുന്നത്. രാഷ്ട്രീയത്തിൽ മതം കലർത്തുന്നതിൻ്റെ ദോഷം അനുഭവിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യ കടന്നുപോകുന്നത്.ഇവിടെ വർദ്ധിച്ച ജാഗ്രത ആവശ്യമുള്ള സാഹചര്യമാണ്.
പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണങ്ങളാണ് കടന്ന് പോയത്. മതനിരപേക്ഷതയടക്കമുള്ള കാര്യങ്ങളിൽ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ് കാന്തപുരം. കാന്തപുരം എ പി അബൂബക്കറിന്റെ കാഴ്ചപ്പാടും വിലയിരുത്തമാണ് പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത് . യോജിക്കാനും വിയോജിക്കാനും ഉള്ള പൊതുമണ്ഡലം നമുക്ക് ഉണ്ട് എന്നതാണ് പ്രധാനം .അത് തകരാതെ നോക്കേണ്ടതുണ്ട്. ശ്രദ്ധിക്കേണ്ടത് അതിനെ തകർക്കാനുള്ള സംഘടിത നീക്കങ്ങളാണ്. അതിനെതിരെ നമുക്ക് ഒരുമിച്ച് നിൽക്കേണ്ടതുണ്ട്. ഈ സന്ദേശമാണ് ആത്മകഥയിലൂടെ അദ്ദേഹം നൽകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here