കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത്; സഭയിൽ ഉമ്മൻചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ അവസാനിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിൽ ഉമ്മൻചാണ്ടിക്ക് ആദരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വിട്ടുപോകാത്ത മനസ്സായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്നും കഴിവും കാര്യക്ഷമതയും ഉള്ള ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read; ജമ്മു കശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരു ഭീകരനെ വധിച്ചു

ജീവിതം രാഷ്ട്രീയത്തിന് വേണ്ടി സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹമെന്നും അരനൂറ്റാണ്ടായി കോൺഗ്രസിന്റെ ഗതിവിഗതികൾ അദ്ദേഹത്തിന് നിയന്ത്രിക്കാൻ കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

also read; ലീഗ് പ്രവർത്തകൻ്റെ സെക്സ് റാക്കറ്റ് ഇടപാട്, മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരി

അതോടൊപ്പം രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്നും കഠിനാധ്വാനവും സ്ഥിരോത്സഹനവുമാണ് എന്നും ഉമ്മൻചാണ്ടിയെ നയിച്ചത്, രോഗാതുരനായ എപ്പോഴും ഏറ്റെടുത്ത കാര്യങ്ങൾ നിർവഹിക്കുന്നതിന് അദ്ദേഹം ശ്രദ്ധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News