താൻ മഹാരാജാവ് അല്ല ജനങ്ങളുടെ ദാസനാണ്, ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും: വി ഡി സതീശന് മറുപടി നൽകി മുഖ്യമന്ത്രി

താൻ മഹാരാജാവ് അല്ല ജനങ്ങളുടെ ദാസനാണെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഞാൻ ജനങ്ങൾക്കൊപ്പമാണ് ജനങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്നും മുഖ്യമന്ത്രി പറഞ്ഞു.നിങ്ങൾ മഹാരാജാവല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന് പ്രതിപക്ഷനേതാവ് ആവർത്തിച്ച് പറഞ്ഞതിന്റെ മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അങ്ങനെയൊന്നും തകർന്നു പോകുന്നവരല്ല ഞങ്ങൾ ,മാധ്യമങ്ങൾ എന്തു പ്രചരിപ്പിച്ചാലും ഞങ്ങൾ തകരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങൾ ഇങ്ങനെ കുറെ കാര്യങ്ങൾ പ്രചരിപ്പിച്ചപ്പോൾ ഞങ്ങൾ തീർന്നു പോകുമെന്ന് നിങ്ങൾ കരുതുന്നു.അങ്ങനെ ഒരു വ്യാമോഹം ഒന്നും വേണ്ട മാധ്യമങ്ങൾ എന്തെല്ലാം പ്രചരിപ്പിച്ചു ,അതിന് പിന്നിൽ നിങ്ങളുടെ പലരും ഉണ്ടായിരുന്നില്ലേ,യഥാർത്ഥത്തിലുള്ള കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ പറയും.

ALSO READ: ‘കാവിക്ക് പൂട്ടിട്ട് അയോധ്യ, പൂജാരിമാർക്ക് ഇനി മഞ്ഞ നിറത്തിലുള്ള വസ്ത്രം’, ഫോണിനും വിലക്കേർപ്പെടുത്തി

ക്യാമ്പസുകളിലെ വിദ്യാർത്ഥികളിൽ തമ്മിൽ സംഘർഷം ഉണ്ടാകുന്നത് നിർഭാഗ്യകരം എന്നും ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ അതിനെ സങ്കുചിത രാഷ്ട്രീയ കണ്ണുകൊണ്ട് മാത്രം ഒരു പ്രത്യേക വിദ്യാർത്ഥി സംഘടനയെ താറടിക്കാനുള്ള തത്രപ്പാട് അത് പ്രശ്നങ്ങളെ വഷളാക്കും.ഉന്നത വിദ്യാഭ്യാസം മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി ഗുണമേന്മ വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്ക് നല്ല ഫലം വന്നു തുടങ്ങി.ഈ അഭിമാനകരമായ വസ്തുതയെ നമസ്കരിച്ചു കൊണ്ടാണ് ക്യാമ്പസുകളിൽ ഗുണ്ടാവിളയാട്ടം എന്ന പ്രചരണം നടത്തുന്നത്ഒരിടത്ത് ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ല എന്ന് വരെ ചിലർ അഭിപ്രായപ്പെടുന്നു.ക്യാമ്പസുകളിലെ സംഘർഷം അനഭലഷണീയമാണ്.ഒരു പ്രത്യേക സംഘടനയ്ക്കെതിരെ മാത്രം പ്രത്യേക കുറ്റം ചുമത്തുന്നത് ശരിയല്ല.പക്ഷപാതപരമായി മാത്രം കാര്യങ്ങളെ കാണുന്നത് സങ്കുചിത രാഷ്ട്രീയത്തിന്റെ ഭാഗമെന്നും അത്തരം ഒരു നീക്കത്തെയും അംഗീകരിക്കാൻ സാധിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘മയക്കുമരുന്ന് കലർന്ന പാനീയം നൽകി യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കി’, റിയൽ എസ്റ്റേറ്റ് സെയിൽസ്‌മാനും സഹായിയും അറസ്റ്റിൽ: സംഭവം ഹൈദരാബാദിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News