സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗവർണർക്ക് ആണ് മുഖ്യമന്ത്രി മറുപടി നൽകിയത്.യഥാർത്ഥ വസ്തുതകളെ മറച്ചു പിടിക്കുകയാണ്.ഗവർണർ തെറ്റിദ്ധരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ അത്തരത്തിൽ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു പത്രം തന്നെ പറഞ്ഞിട്ടുണ്ട്. ഉയർന്ന് വന്നിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ്. കണക്കുകളുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത സ്വർണ്ണത്തിൻറെ കണക്കാണ് പറഞ്ഞത്
സ്വർണ്ണക്കടത്ത് രാജ്യത്തിൻറെ സംസ്ഥാനത്തിന്റെയും നികുതിയെ ബാധിക്കുന്നുണ്ട്.സ്വർണ്ണക്കടത്ത് തടയേണ്ടത് കേന്ദ്രസർക്കാർ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടിയാണ് ഗവർണർക്ക് നൽകിയത്. ഗവർണറുടെ കത്തിന് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി നൽകി.സ്വർണ്ണക്കടത്ത് തടയേണ്ടത് കേന്ദ്രസർക്കാരിന്റെ ചുമതലയാണ്. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന സംവിധാനം ആണ്.നികുതി വെട്ടിച്ച സ്വർണ്ണം കേരളത്തിൽ എത്തുന്നത് സംസ്ഥാന സർക്കാരിൻറെ വീഴ്ചയല്ല.മുഖ്യമന്ത്രിക്ക് ഒളിക്കാൻ ഉണ്ടെന്ന ഗവർണറുടെ നിലപാടിൽ മുഖ്യമന്ത്രി വിയോജിപ്പ് അറിയിച്ചു.
ALSO READ: കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി
സ്വര്‍ണ്ണക്കടത്ത് തടയുന്നതില്‍ പൊലീസിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ഗവര്‍ണ്ണര്‍ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയെയും സംസ്ഥാനത്തെയും ഇരുട്ടില്‍ നിര്‍ത്താനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. വിഷയത്തില്‍ കൂടുതല്‍ സംവാദം ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. സർക്കാരിനെ ഇരുട്ടിൽ നിറുത്തി ഉദ്യോഗസ്ഥരെ വിളിപ്പിച്ചത് ശരിയല്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ഇതിൽ കടുത്ത പ്രതിഷേധം എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here