സോളാർ വിഷയം; സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല; മുഖ്യമന്ത്രി

സോളാർ വിഷയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി. സോളാർ കേസിൽ അന്വേഷണം സിബിഐയെ ഏൽപ്പിച്ചിരുന്നു എന്നും പരാതിക്കാർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സിബിഐയെ ഏൽപ്പിച്ചത് എന്നും മുഖ്യമന്ത്രി മറുപടി നൽകി. അതേസമയം സിബിഐ കോടതിവിധി സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന കാര്യം മാത്രമേ സർക്കാരിന് അറിയൂ, റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് ഇതിന് നിയമസഭയിൽ സർക്കാർ മറുപടി പറയണം എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മറുപടി പറയാൻ സാധിക്കില്ല. വിഷയത്തിൽ ചർച്ച ആകാമെന്നും മുഖ്യമന്ത്രി വിശദമാക്കി.

also read; പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്തു: മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News