എന്‍.എ അബൂബക്കറിനെ പോലുള്ളവര്‍ ഇനിയും പങ്കെടുക്കും: മുഖ്യമന്ത്രി

മുസ്ലീം ലീഗ് നേതാവ് എന്‍.എ അബൂബക്കറിനെ പോലെയുള്ളവര്‍ ഇനി നവകേരള സദസിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിങ്ങനെ ശക്തിപ്പെടും. നാട്ടുകാര്‍ എല്ലാം ഒരേ വികാരത്തോടെ പങ്കെടുക്കുന്നു. അതിനാല്‍ സ്വാഭാവിക പങ്കാളിത്വമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍, പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും മാറിനില്‍ക്കുന്നതിനാല്‍ മാനസിക പ്രയാസത്തിലാണ്. ഇനിയെങ്കിലും അവര്‍ തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ആലുവ കേസിൽ സർക്കാർ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്റെ രക്ഷിതാക്കളെപ്പോലെ, പ്രതിക്ക് പരമാവധി ശിക്ഷ നൽകി; മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്യം അവധാനതയില്ലാതെ പെരുമാറുന്നു. യൂത്ത് കോണ്‍ വ്യാജ ഐഡന്റിറ്റി കാര്‍ഡ് അതീവ ഗൗരവമുള്ള കാര്യമാണെന്നും ശക്തമായ പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ജനാധിപത്യം ഇല്ല. സംഘടനക്കുളളില്‍ നടക്കുന്ന ഇലക്ഷനില്‍ ഇങ്ങനെ കാണിച്ചാല്‍ പുറത്തുള്ള ഇലക്ഷനില്‍ എന്തെല്ലാം കാണിക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News