കേരളത്തിന്റെ സൗഹാര്‍ദം കാത്തുസൂക്ഷിക്കണം; അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: മുഖ്യമന്ത്രി

കളമശ്ശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചുവെന്നും പരുക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also Read : വിദ്വേഷ പ്രചാരണം നടത്തിയ രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണം: എം ബി രാജേഷ്

പ്രതി പറഞ്ഞ കാര്യങ്ങള്‍ മുന്നിലുണ്ടെന്നും സ്‌ഫോടനത്തിന് പിന്നില്‍ മറ്റെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നും അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ കേരളം നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്നും കേരളത്തനിമയാണ് ഇതിലൂടെ വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കി. അദ്ദേഹത്തിന് എന്ത് പറ്റി എന്ന് ചോദ്യക്കേണ്ട കാര്യമില്ല. അദ്ദേഹം ഒരു കേന്ദ്ര മന്തിയാണ്. അതുകൊണ്ടുതന്നെ അന്വേഷണ ഏജന്‍സികളില്‍ വിശ്വാസം വേണം. കേന്ദ്ര ഏജന്‍സികളും രംഗത്തുണ്ടെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ ഓര്‍മിപ്പിച്ചു.

Also Read : ‘അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു നീങ്ങുന്നു’; കളമശ്ശേരി സ്ഫോടന സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി

രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത് വിടുവായത്തമാണെന്നും കേന്ദ്രമന്ത്രിയും കൂട്ടാളികളും പ്രത്യേക മാനസികാവസ്ഥയില്‍ കഴിയുന്നവരാണെന്നും കേരളത്തിന്റെ തനിമ അവര്‍ക്ക് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി സംസാരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News