എഡിഎം നവീൻ ബാബുവിന്റെ മരണം; സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

NAVEEN BABU

എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദുഖകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സത്യസന്ധമായി ജോലിചെയ്യുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥരുടെ ആത്മാഭിമാനത്തെയും ചോദ്യംചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതുപോലെ ഒരു ദുരന്തം ഇനി നാട്ടിൽ ഉണ്ടാകരുത് എന്ന് പറഞ്ഞ അദ്ദേഹം വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും വ്യക്തമാക്കി.

അതേസമയം വകുപ്പുകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി.അവരവർ തീരുമാനിക്കേണ്ട കാര്യങ്ങളിൽ അവരവർ തീരുമാനം എടുക്കണം.അഭിപ്രായത്തിനായി അനാവശ്യനായി കാത്തിരിക്കരുത്.തീരുമാനമെടുക്കാതെ ഫയലുകൾ വെച്ച് തട്ടി കളിക്കരുത്.ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News