റേഷൻ കടകളിലെ മോദി ബ്രാൻഡിംഗ് കേന്ദ്രസർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി: മുഖ്യമന്ത്രി

റേഷൻ കടകളിലെ മോദി ബ്രാൻഡിംഗ് കേന്ദ്രസർക്കാരിൻറെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേ വരെയില്ലാത്ത പ്രചാരണ പരിപാടിയാണ് കേന്ദ്രം നടത്തുന്നത് എന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണിതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ALSO READ: വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നത്: മന്ത്രി ജി ആർ അനിൽ

കേന്ദ്ര സർക്കാരിനെ ഇത് ശരിയല്ലെന്ന് അറിയിക്കുമെന്നും ഇവിടെ നടപ്പാക്കാൻ വിഷമമാണെന്ന് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമോയെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

അതേസമയം വിലവർധനവ് തടയാൻ മാർക്കറ്റിൽ ശക്തമായ ഇടപെടലാണ് ഇടതു സർക്കാർ നടത്തുന്നതെന്നും മാർക്കറ്റ് ഇടപെടലിനായി 15 കോടി രൂപയാണ് സർക്കാർ ഈ ബഡ്ജറ്റിൽ അധികമായി നൽകിയതെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. സർക്കാർ ഇച്ഛാശക്തിയെ ചോദ്യം ചെയ്യേണ്ടതില്ല എന്നും മന്ത്രി വ്യക്തമാക്കി.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടാക്കിയ ബാധ്യത വളരെ വലുതാണെന്നും അത് കൊടുത്തു തീർക്കുന്നതിനുള്ള ഇടപെടലും സർക്കാർ നടത്തിവരുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News