പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലത്തുണ്ടായ അത്ഭുതപൂർവമായ വളർച്ചക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് സി രവീന്ദ്രനാഥ്: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലത്തുണ്ടായ അത്ഭുതപൂർവമായ വളർച്ചക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് സി രവീന്ദ്രനാഥ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനപ്രതിനിധിയെന്ന നിലയിലും ജനകീയ നേതാവെന്ന നിലയിലും നാടിന്റെ പ്രശ്നങ്ങളിൽ ശബ്ദമുയർത്താനും അദ്ദേഹത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

അയത്നലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശകലനം ചെയ്ത് അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം നിയമസഭയിൽ പലതവണ കാണാനായിട്ടുണ്ട് എന്നും പാർലമെന്റിൽ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമാവാൻ ഇദ്ദേഹത്തിന് സാധിക്കുമെന്നും അദ്ദേഹം കുറിച്ചു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലക്കുടി മണ്ഡലങ്ങളിലെ നിരവധിയിടങ്ങളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുത്തു.

ALSO READ:തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാലത്തുണ്ടായ അഭൂതപൂർവമായ വളർച്ചക്ക് പിന്നിലെ പ്രധാനികളിലൊരാളാണ് സ. സി രവീന്ദ്രനാഥ്. ജനപ്രതിനിധിയെന്ന നിലയിലും ജനകീയ നേതാവെന്ന നിലയിലും നാടിന്റെ പ്രശ്നങ്ങളിൽ ശബ്ദമുയർത്താനും അദ്ദേഹത്തിന് സാധിച്ചു. അയത്നലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശകലം ചെയ്ത് അവതരിപ്പിക്കാനുള്ള സഖാവിന്റെ പാടവം നിയമസഭയിൽ പലതവണ കാണാനായിട്ടുണ്ട്.
നാട്ടുകാരുടെ സ്വന്തം രവീന്ദ്രൻ മാഷാണ് ഇക്കുറി ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. പാർലമെന്റിൽ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമാവാൻ സഖാവിന് സാധിക്കും. അദ്ദേഹത്തിന്റെ വിജയത്തിനായി ഇന്ന് മണ്ഡലത്തിലെ പെരുമ്പാവൂർ, ആലുവ, കൈപ്പമംഗലം എന്നിവിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കെടുത്തു. ആവേശകരമായ പങ്കാളിത്തമായിരുന്നു ഈ പരിപാടികളിൽ കാണാൻ സാധിച്ചത്. ചാലക്കുടി ഇക്കുറി ഇടതുപക്ഷത്തോടൊപ്പമാണ്. എൽഡിഎഫ് വിജയിക്കും, പാർലമെന്റിൽ സ. രവീന്ദ്രനാഥ് മതനിരപേക്ഷ കേരളത്തിന്റെ കരുത്തുറ്റ ശബ്ദമാവും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News