കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്ന മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യം, എൽഡിഎഫ് അനുകൂല പ്രതികരണം യുഡിഎഫിനെയും ബിജെപിയെയും അങ്കലാപ്പിലാക്കുന്നു: മുഖ്യമന്ത്രി

എല്ലാ മണ്ഡലങ്ങളിലെയും എൽഡിഎഫ് അനുകൂല പ്രതികരണം യുഡിഎഫിനും ബിജെപിക്കും അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുന്നുണ്ട്. പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്, ഹിന്ദുത്വ അജണ്ടയിലേയ്ക്കുള്ള കൈവഴിയാണ് സിഎഎ : എം വി ഗോവിന്ദൻ മാസ്റ്റർ

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണ്.ഇത് മറച്ചുവെയ്ക്കാനാണ് രണ്ട് കൂട്ടർക്കും താൽപര്യം.
കോൺഗ്രസിന്റെ വാദം ബിജെപിയുടെ വാദമായി മാറിയിരിക്കുകയാണ്.കേരള വികസന മാതൃക പോതുവേ അംഗീകരിച്ചിട്ട് ഉണ്ട്. നീതി ആയോഗ് 24 അവാർഡുകൾ നൽകി.ധനകാര്യ മിസ് മാനേജ്മെന്റ് എന്നാണ് കേന്ദ്ര ആക്ഷേപം. കേന്ദ്ര ധനമന്ത്രിയും ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. കിഫ്ബി ശാക്തീകരിച്ചു ഉപയോഗപ്പെടുത്തുന്ന നിലയായിരുന്നു ഉണ്ടായിരുന്നത്. കിഫ്ബിയുടെ പേരിലാണ് ചിലർ സർക്കാരിൻ്റെ മുകളിൽ കുതിര കയറാൻ ശ്രമിക്കുന്നത്.ഇഡി ഉൾപ്പടെ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല.കാൽ നൂറ്റാണ്ടായി കിഫ്ബി പ്രവർത്തിച്ച് തുടങ്ങിയിട്ട്. കിഫ്ബി യുടെ വികസന പ്രവർത്തനങ്ങൾ ഇല്ലാത്ത ഏതെങ്കിലും മണ്ഡലം ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു .

also read: പുത്തന്‍ മോഡലുകളുമായി ഏഥര്‍; വില 1.09 ലക്ഷം മുതല്‍

സുതാര്യ തീരുമാനങ്ങളാണ് കിഫ് ബി യിൽ ഉണ്ടായിട്ടുള്ളത്. തോമസ് ഐസക് മാത്രം എടുത്തത് അല്ല
കിഫ്ബിക്ക് എതിരായി നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നടപടി.പ്രതിപക്ഷം നടത്തുന്നത് സംസ്ഥാനത്തെ ഒറ്റ് കൊടുക്കുന്ന നടപടിയാണ്.കിഫ്‌ബി ബോർഡ്‌ ആണ് തീരുമാനം എടുത്തത്. ഒന്നും രഹസ്യം അല്ല. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പരത്താൻ ആണ് ശ്രമം. രാഷ്ട്രീയ ലക്ഷ്യമാണ് പിന്നിൽ. പ്രതിപക്ഷം കേന്ദ്ര ഏജൻസികളെ സഹായിച്ചു. സംസ്ഥാനത്തെ ഒറ്റു കൊടുക്കുന്ന നിലപാട് ആണ്.വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.അതിൽ പ്രതിപക്ഷവും പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം നിർത്തിയത് ആദായനികുതി വകുപ്പിന്റെ പകപോക്കൽ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. അനുസരണയോടെ മുട്ടിൽ ഇഴയുന്ന മാധ്യമങ്ങളെയാണ് കേന്ദ്രത്തിന് ആവശ്യം.കുനിയാൻ പറഞ്ഞാൽ മുട്ടിൽ ഇഴയുന്നു മാധ്യമങ്ങൾ ഉണ്ട് .അവരെ കേന്ദ്രം പിന്തുണയ്ക്കുന്നു.നിർഭമായി കാര്യങ്ങൾ പറയുന്ന മാധ്യമങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നു.സംഘപരിവാറിൻ്റെ സ്തുതി പാടകരായി മാറാത്ത എല്ലാം മാധ്യമങ്ങളെയും വേട്ടയാടുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനും ബിജെപി ക്കും ഒരേ സാമ്പത്തിക നയം. കേരളം വ്യത്യസ്തമായ ബദൽ നയം സ്വീകരിക്കുന്നു.
ബദൽ നയങ്ങൾ നടപ്പാക്കുന്നതിൽ തോമസ് ഐസ്ക് വലിയ പങ്കാണ് വഹിച്ചിട്ട് ഉള്ളത്.വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതി ഉണ്ടായി.കൊവിഡിനെ മികച്ച രീതിയിൽ നേരിട്ടു,നിർഭാഗ്യവശാൽ കോൺഗ്രസിന് ഇതൊന്നും അംഗീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.പാനൂർ സാധാരണഗതിയിൽ അംഗീകരിക്കാൻ പറ്റില്ല.നാട്ടിൽ ബോംബ് നിർമ്മിക്കാൻ പാടില്ല എന്നും സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാനൂർ സംഭവത്തിൽ പാർട്ടി നേതാക്കളുടെ വീട് സന്ദർശിച്ചത് മനുഷ്യത്വപരമായ സമീപനം ആണെന്നും കുറ്റവാളികളോട് മൃതുസമീപനം കാണിക്കുന്നതാണ് തെറ്റ് എന്നും മരണം നടന്ന വീട്ടിൽ പോകുന്നതും ബന്ധുക്കളെ കാണുന്നതും തെറ്റായി കാണാൻ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ ആണ് ഇഡിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നടപടി .സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു പോകും. ഇമ്മാതിരി കളി കൊണ്ടും നടക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News