യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരു പോലെ പ്രയോജനകരമാണ് കെ എം മാണിയുടെ ആത്മകഥ; മുഖ്യമന്ത്രി

അര നൂറ്റാണ്ടിൽ അധികം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് കെ.എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിൻ്റെ ആത്മകഥ പ്രകാശനം ചെയ്യുന്നതിൽ സന്തോഷമെന്നും വളരെ ലളിതമായ ഭാഷയിൽ സങ്കീർണമായ കാര്യങ്ങൾ വിവരിക്കുന്ന പുസ്തകമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭാ നടപടികളിലെ പ്രാവീണ്യം ,സംവാദങ്ങളിലെ കഴിവ്, നിയമ വിഷയങ്ങളിലെ കഴിവ് ഇതൊക്കെ കെ എം മാണിയെ വ്യത്യസ്തനാക്കുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ:കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്‌ജിയായി ചുമതലയേറ്റു
തൻ്റെ കാലത്തിൻ്റെ സമൂഹത്തിൻ്റെയും കഥയാണ് പുസ്തകത്തിൽ എന്നും യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഒരു പോലെ പ്രയോജനകരമാണ് ഈ പുസ്തകം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എതിർ മുന്നണിയിൽ നിന്നും ഉണ്ടാകുന്നതിനെക്കാൾ കാര്യങ്ങൾ അദ്ദേഹത്തിൻ്റെ മുന്നണിയിൽ ഉണ്ടായ കാര്യങ്ങൾ ഹൃദയവേദന അദ്ദേഹം വിവരിക്കുന്നു,സ്വന്തം മുന്നണിയിലുള്ളവർ ചെയ്ത കാര്യങ്ങൾ കെ എം മാണിക്ക് വേദന ഉണ്ടാക്കിയതായി പുസ്തകത്തിൽ ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

മുന്നണി ബന്ധം എങ്ങനെ ആകരുത് എന്ന പാഠം കൂടി കെ എം മാണി മുന്നോട്ട് വെക്കുന്നുതെന്നും ഹൃദയവേദനയോടെയാണ് അക്കാര്യങ്ങൾ അദ്ദേഹം പറയുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കേന്ദ്രം ഫെഡറൽ സംവിധാനം തകർക്കുമ്പോൾ കെ എം മാണിയുടെ കുറവ് ഏറെ അനുഭവപ്പെടുന്നുവെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കേരളത്തിന്റെ അവകാശത്തിന് വേണ്ടി കൂടെ ഉണ്ടാകുമായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ‘ഭിന്നശേഷിക്കാരന്റെ ആത്മഹത്യ പെന്‍ഷന്‍ മുടങ്ങിയതുകൊണ്ടല്ല’; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News