തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി: മുഖ്യമന്ത്രി

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള ജനകീയ നേതാവാണ് എം വി ബാലകൃഷ്ണൻ മാസ്റ്റർ എന്ന് മുഖ്യമന്ത്രി. തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന എം വി ബാലകൃഷ്ണൻ മാസ്റ്റർ ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

also read: തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണം; അരവിന്ദ് കെജ്‍രിവാളിന്റെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങളിൽ പങ്കെടുത്ത വിവരവും മുഖ്യമന്ത്രി വ്യക്തമാക്കി. കാസർഗോഡ് ഇടതുപക്ഷം ജയിക്കുമെന്നും വർഗീയതക്കെതിരെ, നാടിനായി, ഒന്നിക്കാം എന്നും അദ്ദേഹം കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള ജനകീയ നേതാവാണ് സ. എം വി ബാലകൃഷ്ണൻ മാസ്റ്റർ. തന്റെ നാടിന്റെ പ്രശ്നങ്ങളുന്നയിക്കാൻ മുന്നിൽ നിന്ന സഖാവ് ജനപ്രതിനിധിയെന്ന നിലയിലും തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തി.
സ. ബാലകൃഷ്ണൻ മാസ്റ്ററാണ് കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പാലക്കുന്ന്, തൃക്കരിപ്പൂർ ടൗൺ, പയ്യന്നൂർ തുടങ്ങിയയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പങ്കെടുത്തു. ഈ പരിപാടികളിലേക്ക് ഒഴുകിയെത്തിയ ജനാവലി കാസർഗോഡ് ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നുവെന്നതിനുള്ള സൂചനയാണ്. കാസർഗോഡ് ഇടതുപക്ഷം ജയിക്കും. വർഗീയതക്കെതിരെ, നാടിനായി, ഒന്നിക്കാം
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News