കേരളത്തിലെ പ്രബുദ്ധ യുവത്വത്തിന്റെ ശക്തനായ നേതാവാണ് അഡ്വ. സിഎ അരുൺകുമാർ: മുഖ്യമന്ത്രി

കേരളത്തിലെ പ്രബുദ്ധ യുവത്വത്തിന്റെ ശക്തനായ നേതാവാണ് അഡ്വ. സിഎ അരുൺകുമാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമരശബ്ദമായി അരുൺകുമാർ ഉണ്ടായിരുന്നുവെന്നും നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ജനജീവിതം ദുസഹമാക്കുമ്പോഴും വർഗീയ ധ്രുവീകരണത്തിനായിഗൂഢ നീക്കങ്ങൾ നടത്തുമ്പോഴും ജനകീയ പ്രതിരോധത്തിന്റെ മുൻനിരയിൽ അരുൺകുമാർ ഉണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ പറയുന്നത് .

ALSO READ:അതിൽ നിന്നാണ് മനസിലായത് പ്രണവിന് സിനിമയുടെ ഭാഗമാകാൻ സമ്മതമാണെന്ന്, കഥ പൂർത്തിയാക്കാൻ കാത്തുനിന്നില്ല: വിനീത് ശ്രീനിവാസൻ
മാവേലിക്കരയിലെ അരുൺകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കുചേർന്ന വിവരവും അദ്ദേഹം പറഞ്ഞു.ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ പ്രബുദ്ധ യുവത്വത്തിന്റെ ശക്തനായ നേതാവാണ് സ. അഡ്വ. സിഎ അരുൺകുമാർ. യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സമരശബ്ദമായി അദ്ദേഹം വർത്തിച്ചു. നവലിബറൽ സാമ്പത്തിക നയങ്ങൾ രാജ്യത്തെ ജനജീവിതം ദുസ്സഹമാക്കുമ്പോഴും വർഗീയ ധ്രുവീകരണത്തിനായി പ്രതിലോമ ശക്തികൾ ഗൂഢ നീക്കങ്ങൾ നടത്തുമ്പോഴും ജനകീയ പ്രതിരോധത്തിന്റെ മുൻനിരയിൽ സഖാവുണ്ടായിരുന്നു.
സ. അരുൺ കുമാറാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ നടന്ന പൊതുയോഗങ്ങളിൽ പങ്കുചേർന്നു. കുന്നത്തൂർ, ചെന്നിത്തല, പത്തനാപുരം ടൗൺ എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ അണിനിരന്നത് വൻ ജനാവലിയാണ്. ഈ തെരഞ്ഞെടുപ്പിൽ മാവേലിക്കര ഇടതുപക്ഷത്തോടൊപ്പമാണെന്ന വലിയ പ്രഖ്യാപനമാണ് ഈ പൊതുയോഗങ്ങളിൽ കണ്ടത്. ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുമുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News