മുസ്‌ലീങ്ങൾക്കിടയിൽ നവോത്ഥാന സന്ദേശം പ്രചരിപ്പിക്കുന്നതിൽ മുജാഹിദ് പ്രസ്ഥാനത്തിന് പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുജാഹിദ് സമ്മേളന സമാപനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് മുജാഹിദ് പ്രസ്ഥാനത്തിനു ഊന്നൽ നൽകി. ഈ വിദ്യാഭ്യാസ ശ്രമങ്ങളുടെ പിന്നാലെയാണ് മുസ്‍ലീം സമുദായം സ്വാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്പോലുള്ളവരെ ചരിത്രത്തിൽ നിന്ന് ഇല്ലാതാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ‘എയ്ഡ്സും പീഡോഫീലിയയും വർധിക്കാൻ കാരണം സ്വവർഗാനുരാഗം’, വീണ്ടും വിവാദ പരാമർശവുമായി എം കെ മുനീർ
ചരിത്രം വർഗീയവൽക്കരിക്കുന്നു. ചിലർ ചിലത് മാത്രം പഠിപ്പിയ്ക്കുന്നു. എന്നാൽ അത് പോരെന്നാണ് സംസ്ഥാന സർക്കാരിൻ്റെ നയം. ചരിത്രം മതേതരവും സത്യസന്ധവുമാവണം. വർഗീയ വിരുദ്ധമാവണം എന്നും അദ്ദേഹം പറഞ്ഞു. 1921-ൽ മലബാർ കലാപം ആഹ്വാനവും താക്കീതും എന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് ദേശാഭിമാനി വിലക്കു നേരിട്ടു. പിന്നീട് വെള്ളക്കാരും വെള്ളക്കാരുടെ ഭാഷയും വേണ്ട എന്ന ചിലർ തീരുമാനിച്ചു.ഇത് സർക്കാർ തൊഴിൽ മേഖലകളിൽ നിന്ന് പിന്നോട്ട് പോവാൻ കാരണമായി.അത് മറികടക്കാനുള്ള ശ്രമങ്ങൾ നടത്തി. ഏറനാട്ടിലും വള്ളുവനാട്ടിലും ഭൂപരിഷ്കരണം മുസ്ലിം സമുദായത്തിന് ഗുണമുണ്ടായി. കാർഷിക മേഖലയിലുള്ളവായിരുന്നു ഇവരെല്ലാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തിൻ്റെ മുന്നേറ്റത്തിനാണ് ജില്ലാ രൂപീകരണം ഇ എം എസ് നടത്തിയത്.സാമൂഹ്യമായ വികസനത്തിന് ഈ സർക്കാർ പ്രാധാന്യം നൽകുന്നു.കേന്ദ്ര സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല.ഈ സാഹചര്യത്തിലും ഇടതു സർക്കാർ സാമൂഹ്യനീതിക്കായി ശ്രമിക്കുന്നു.ഇത്തരം ശ്രമങ്ങളുമായി ഇടതു സർക്കാർ മുന്നോട്ടു പോവുമെന്ന് ഉറപ്പു നൽകുന്നു. ആശയങ്ങൾ വിമർശനപരമായി സമീപിയ്ക്കാനാവണം എന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ മതങ്ങളിലും പല ശാഖകൾ രൂപപ്പെടുകയോ പുതിയ മതം ഇതു വഴി ഉണ്ടായിട്ടുമുണ്ട്. മതങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോ വിശദീകരണങ്ങളോ ചോദിച്ചാൽ പലരും മതത്തെ അപകീർത്തിപ്പെടുത്തുന്നതായി കരുതുന്നു. ഇത്ര സങ്കുചിതമല്ല മതങ്ങളുടെ കാഴ്ചപ്പാട്.ലോകത്ത് ഒന്നു മാത്രമാണ് ശരി എന്ന ശാഠ്യം വരരുത്.ശാസ്ത്രം വളർന്ന കാലത്ത് അതി സങ്കുചിതത്വത്തിൽ ആർക്കും തുടരാനാവില്ല. നറോത്ഥാന ശ്രമങ്ങളിൽ പിന്നോട്ടു പോയത് വിമർശനപരമായി പരിശോധിക്കണം.യാഥാസ്ഥിതികമാവാൻ ഇത്തരം സംഘടനകൾ ശ്രമിയ്ക്കുന്നു.മതവും രാഷ്ട്രീയവും തമ്മിലുള്ള അകലം അധികാരികൾ ഇല്ലാതാക്കി.മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്നു ഇതിൽ ആശങ്കയുണ്ട് എന്നും, മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: ഗവർണർ നിരന്തരം വെളിപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ സംസ്കാരം: മന്ത്രി വി ശിവൻകുട്ടി
തീവ്ര മതാത്മകതയും തീവ്ര ദേശീയതയും പ്രചരിപ്പിക്കുന്നു. നാടിൻ്റെ നീറുന്ന പ്രശ്നങ്ങൾ ശ്രദ്ധിയ്ക്കപ്പെടാതെ പോകുന്നു. മത ചടങ്ങുകൾക്ക് ഉത്തരവാദിത്തപ്പെട്ടവർ നേതൃത്വം നൽകുന്നു.കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നു. ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കേരളത്തിൽ പോലും അതിനായി ചിലർ മുന്നോട്ട് വരുന്നു എന്നത് പരിതാപകരം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here