നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വേണ്ടിയുള്ള പരിപാടിയല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ് റാന്നിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: കേരളത്തെ തെരഞ്ഞെടുത്ത് എ ഐ; രാജ്യത്തെ മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്ന് കേരളത്തിൽ

ഈ പരിപാടിയുടെ പ്രഖ്യാപനം വന്നപ്പോഴേ ബഹിഷ്കരണം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവിന്റെ നിലപാട് ദൗർഭാഗ്യകരമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. അവിചാരിതമായി വന്ന മഴ പരിപാടിക്ക് വിഷമം സൃഷ്ടിച്ചിരിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസത്തനെ തടയാനുള്ള ഇടപെടൽ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുവെന്നും
കേന്ദ്രം നികുതി വിഹിതം വിതരണംവിതരണം ചെയ്യുന്നതിൽ സുതാര്യത ഇല്ലയെന്നും കേരളത്തിന് അർഹമായ നികുതി വിഹിതം കേന്ദ്രം നൽകുന്നില്ലയെന്നും മുഖ്യമന്ത്രി നവകേരളാ സദസിൽ പറഞ്ഞു, കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ സർക്കാർ ആദ്യം തന്നെ സംസ്ഥാന സർക്കാർ ആദ്യം തന്നെ ചെലവ് നിർവഹിക്കുകയാണ്കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനത്തിന് ഭരണഘടന നൽകിയിട്ടുണ്ട്.കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിൽ കേന്ദ്രസർക്കാർ ഭരണ ഘടന വിരുദ്ധമായി ഇടപെടുന്നുവെന്നും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ നടപടികളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: പാണ്ഡ്യയുടെ ഭാര്യയെയും വെറുതെ വിടാതെ മുംബൈ ഇന്ത്യൻസിന്റെ ആരാധകർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News